യുവതി കുളിക്കുന്നതിനിടയില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തി; യുവാവിനെ പിടികൂടി പൊലീസിനെ ഏൽപ്പിച്ച് പ്രദേശവാസികള്‍
സ്വന്തം ലേഖകൻ
നീലേശ്വരം: മൊബൈല്‍ ഫോണ്‍ കാമറയിലൂടെ യുവതിയുടെ ശുചിമുറി ദൃശ്യം പകർത്തിയെന്ന് ആരോപിച്ച് ഇതര സംസ്ഥാന തൊഴിലാളിയായ യുവാവിനെ പ്രദേശവാസികള്‍ പിടികൂടി പൊലീസിന് കൈമാറി.
നീലേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിലെ ക്വാർടേഴ്സിലാണ് സംഭവം. അസം സ്വദേശിയായ 27കാരനാണ് പിടിയിലായത്.യുവാവും ക്വാർടേഴ്സിലാണ് താമസം.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
തിങ്കളാഴ്ച ഉച്ചയോടെ സുഹൃത്തിൻ്റെ താമസ സ്ഥലത്ത് എത്തിയ ഇയാള്‍ തൊട്ടടുത്ത ക്വാർടേഴ്സില്‍ യുവതി കുളിക്കുന്നതിനിടയില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് ദൃശ്യങ്ങള്‍ പകർത്തുകയായിരുന്നുവെന്നാണ് ആരോപണം. യുവതി ബഹളം വെച്ചതോടെ ഓടിയെത്തിയ പ്രദേശവാസികള്‍ യുവാവിനെ പിടികൂടി നന്നായി കൈകാര്യം ചെയ്തശേഷം പൊലീസിന് കൈമാറുകയായിരുന്നു.
പരാതിയുടെ അടിസ്ഥാനത്തില്‍ കേരള പൊലീസ് ആക്‌ട് 118(എ) വകുപ്പ് പ്രകാരം കേസെടുത്ത് കൂടുതല്‍ അന്വേഷണം നടത്തി വരികയാണ്.
Third Eye News Live
0