മാലിന്യമുക്തം നവകേരളം ക്യാമ്പയ്ൻ; തലപ്പലം ഗ്രാമപഞ്ചായത്തിൽ ജനകീയ ഹരിത ഓഡിറ്റ് റിപ്പോർട്ട് അവതരണവും ശിൽപശാലയും സംഘടിപ്പിച്ചു
സ്വന്തം ലേഖിക
കോട്ടയം: മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി തലപ്പലം ഗ്രാമപഞ്ചായത്തിൽ ജനകീയ ഹരിത ഓഡിറ്റ് റിപ്പോർട്ട് അവതരണവും അർദ്ധദിന ശിൽപശാലയും നടത്തി.
ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന യോഗം പ്രസിഡന്റ് അനുപമ വിശ്വനാഥ് ഉദ്ഘാടനം ചെയ്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ആരോഗ്യകാര്യ സ്ഥിരംസമിതി അധ്യക്ഷൻ കെ. കെ. ബിജു അധ്യക്ഷത വഹിച്ചു. ഹരിത കേരള മിഷൻ റിസോഴ്സ്പേഴ്സൺ ശരത് ചന്ദ്രൻ ജനകീയ ഓഡിറ്റ് റിപ്പോർട്ട് അവതരിപ്പിച്ചു.
വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ അനു ചന്ദ്രൻ ക്യാമ്പയിൻ വിശദീകരണം നൽകി. ക്യാമ്പയിൻ പ്രവർത്തനങ്ങൾ സി.ഡി.എസ് ചെയർപേഴ്സൺ കെ. എസ്. ശ്രീജ വിവരിച്ചു.
യോഗത്തിൽ ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ നിഷ ഷൈബി, ഗ്രാമപഞ്ചായത്തംഗങ്ങളായ ജോമി ബെന്നി, കൊച്ചുറാണി ജെയ്സൺ, ചിത്ര സജി, കെ. ജെ. സെബാസ്റ്റ്യൻ, ഹെഡ് ക്ലർക്ക് സോഫിയ സക്കീർ, ആർ.ജി.എസ്.എ ബ്ലോക്ക് കോ-ഓർഡിനേറ്റർ സുചിത്ര എം. നായർ, വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ മിനി വിജയ്, സി.ഡി.എസ് അംഗങ്ങൾ, ആശ പ്രവർത്തകർ, ഹരിത കർമസേന അംഗങ്ങൾ എന്നിവർ പങ്കെടുത്തു.