play-sharp-fill
മലപ്പുറത്ത് പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസിൽ പ്രതി പിടിയിൽ ;പീഡിപ്പിച്ചത് പള്ളിയിൽ നമസ്ക്കാരത്തിനെത്തിയ അഞ്ചാംക്ലാസുകാരനെ

മലപ്പുറത്ത് പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസിൽ പ്രതി പിടിയിൽ ;പീഡിപ്പിച്ചത് പള്ളിയിൽ നമസ്ക്കാരത്തിനെത്തിയ അഞ്ചാംക്ലാസുകാരനെ


സ്വന്തം ലേഖിക

മലപ്പുറം: അഞ്ചാംക്ലാസുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ പ്രതി പിടിയില്‍.പള്ളിയിൽ നമസ്ക്കാരത്തിനെത്തിയ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെയാണ് പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയത് . സംഭവത്തില്‍ മമ്പാട് കാട്ടുമുണ്ട സ്വദേശി കല്ലുങ്ങല്‍ അബ്ദുള്ള എന്ന മരുത ചെറിയോനെയാണ് നിലമ്പൂർ പൊലീസ് ഇന്‍സ്പെക്ടര്‍ പി. വിഷ്ണുവിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.


2014 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്ന കുട്ടിയെ പള്ളിയില്‍വച്ചാണ് പ്രതി പീഡിപ്പിച്ചത്. തുടര്‍ന്ന് മാനസികനില തകരാറിലായ കുട്ടി പഠനത്തില്‍ പിന്നാക്കം പോയതിനെ തുടര്‍ന്നു തൊടുപുഴയിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞു വരവെ നടത്തിയ കൗണ്‍സിലിങ്ങിലാണ് പീഡന വിവരം പുറത്തു പറഞ്ഞത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേസ് രജിസ്റ്റര്‍ ചെയ്തതറിഞ്ഞ പ്രതി ഒളിവില്‍ പോയിരുന്നു. എസ്‌ഐ നവീന്‍ഷാജ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ മുഹമ്മദാലി എന്നിവരടങ്ങിയ സംഘമാണ് തുടരന്വേഷണം നടത്തുന്നത്.