play-sharp-fill
മലപ്പുറത്ത് ഓട്ടോയില്‍ കറങ്ങി നടന്ന് കഞ്ചാവ് വില്‍പന നടത്തിവന്നയാള്‍ പിടിയില്‍

മലപ്പുറത്ത് ഓട്ടോയില്‍ കറങ്ങി നടന്ന് കഞ്ചാവ് വില്‍പന നടത്തിവന്നയാള്‍ പിടിയില്‍

സ്വന്തം ലേഖകൻ

മലപ്പുറം: മലപ്പുറത്ത് ഓട്ടോയില്‍ കടത്തുകയായിരുന്ന രണ്ട് കിലോയിലധികം കഞ്ചാവുമായി കാവനൂര്‍ സ്വദേശി മഞ്ചേരി എക്‌സൈസിന്റെ പിടിയില്‍.

മുഹമ്മദ് റിയാസ് (വയസ്സ് 37 ) എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. കാവനൂര്‍ ഭാഗത്ത് മൊത്തമായി കഞ്ചാവ് ഇറക്കി ചില്ലറ വില്പനക്കാര്‍ക്ക് വിതരണം ചെയ്തിരുന്ന ആളാണ് പ്രതി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മഞ്ചേരി എക്‌സൈസും ഉത്തരമേഖലാ കമ്മീഷണര്‍ സ്‌ക്വാഡും മലപ്പുറം ഐബി ഉദ്യോഗസ്ഥരും ചേര്‍ന്ന്
കാരാപ്പറമ്ബ് ഭാഗത്ത് നടന്ന വാഹന പരിശോധനയിലാണ് പ്രതി പിടിയിലായത്. കൂട്ടു പ്രതിയായ മഞ്ചേരി കിടങ്ങഴി സ്വദേശി ഫിറോസ് റഹ്മാന്‍ എന്ന കോശി സംഭവ സ്ഥലത്തു നിന്നും ഓടി രക്ഷപെട്ടു. ഇയാളും നിലവില്‍ കഞ്ചാവ് കേസില്‍ വിചാരണ നേരിടുന്നയാളാണ്. കഴിഞ്ഞ ആഴ്ചയില്‍ വണ്ടൂരില്‍ കഞ്ചാവ് ചില്ലറ വില്പനക്കാരനും നിരവധി കേസുകളില്‍ പ്രതിയുമായ മഞ്ചേരി സ്വദേശി സാലിമോന്‍ പിടിയിലായതിനെത്തുടര്‍ന്നാണ് കിടങ്ങഴി കേന്ദ്രീകരിച്ചുള്ള കഞ്ചാവ് വില്പന സംഘത്തെക്കുറിച്ച്‌ എക്‌സൈസ് അന്വേഷണം തുടങ്ങിയത്.

മഞ്ചേരി എക്‌സൈസ് റെയിഞ്ച് ഇന്‍സ്‌പെക്ടര്‍ ഇ ടി ഷിജു, ഉത്തരമേഖല കമ്മീഷണര്‍ സ്‌ക്വാഡ് ഇന്‍സ്‌പെക്ടര്‍മാരായ മുഹമ്മദ് ഷഫീഖ്, ടി. ഷിജുമോന്‍, ഐ ബി ഓഫീസര്‍ ശ്രീകുമാര്‍ സി , പ്രിവന്റീവ് ഓഫീസര്‍ എന്‍ വിജയന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ശ്രീജിത്ത് ടി, സുലൈമാന്‍,ഷബീര്‍ പുല്ലാഞ്ചേരി വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ സനീറ, എക്‌സൈസ് ഡ്രൈവര്‍ ഉണ്ണികൃഷ്ണന്‍ എന്നിവടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.

Tags :