ലെഫ്റ്റ് ഹാൻഡ് ഡ്രൈവ്, ക്വിക്ക് സ്റ്റാർട്ട്; ആനന്ദ് മഹീന്ദ്രയുടെ ശ്രദ്ധനേടി കുഞ്ഞൻ ജീപ്പ്
സ്വന്തം ലേഖകൻ
മഹാരാഷ്ട്ര: വാഹനവുമായി ബന്ധപ്പെട്ട ഏത് നല്ലകാര്യം കണ്ടാലും അതിനെ അഭിനന്ദിക്കുന്നതിനും, പ്രോത്സാഹിപ്പിക്കുന്നതിനും യാതൊരു പിശുക്കും കാണിക്കാത്ത വ്യക്തിയാണ് മഹീന്ദ്ര ഗ്രൂപ്പ് ചെയർമാനായ ആനന്ദ് മഹീന്ദ്ര. പലപ്പോഴും അത്തരം കാര്യങ്ങൾ വാർത്തകളിൽ ഇടംപിടിക്കുകയും ചെയ്യാറുണ്ട്.
ഇതിന് പിന്നാലെയാണ് ഇപ്പോൾ പുതിയൊരു സംഭവം കൂടി വാർത്തകളിൽ നിറയുന്നത്. മഹാരാഷ്ട്ര സ്വദേശിയായ ദത്താത്രയ ലോഹർ എന്നയാളുടെ ക്രിയേറ്റിവിറ്റിയെ അഭിനന്ദിച്ചാണ് ആനന്ദ് മഹീന്ദ്ര രംഗത്തെത്തിയിരിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
തന്റെ മകന്റെ ആഗ്രഹം സാധിച്ച് കൊടുക്കുന്നതിനായി ദത്താത്രയ ലോഹർ പാഴ് വസ്തുക്കളിൽ നിന്നും നിർമ്മിച്ച വാഹനമാണ് വൈറലായത്. ഹിസ്റ്റോറിക്കാനോ എന്ന യുട്യൂബ് ചാനലിലൂടെയാണ് ഈ സംഭവം പുറംലോകമറിയുന്നത്. ഇതോടെയാണ് ആനന്ദ് മഹീന്ദ്രയും ഇക്കാര്യം തന്റെ ട്വിറ്റർ അക്കൗണ്ടിൽ പങ്കുവെയ്ക്കുന്നതും.
വീഡിയോയിൽ വാഹനത്തിന്റെ പ്രവർത്തനം സംബന്ധിച്ചുള്ള വിവരങ്ങൾ കൃത്യമായി പറയുകയും ചെയ്യുന്നുണ്ട്. സാധാരണ ബൈക്കുകളിൽ നൽകിയിരിക്കുന്നത് പോലെ ക്വിക്കർ ഉപയോഗിച്ചാണ് ഈ കുഞ്ഞൻ ജീപ്പ് അദ്ദേഹം സ്റ്റാർട്ട് ചെയ്യുന്നത്. ചെറിയ ടയറുകളാണ് ഇതിൽ നൽകിയിട്ടുള്ളത്.
വാഹനത്തിന്റെ മുന്നിൽ രണ്ടുപേർക്കും പിന്നിലെ രണ്ട് സീറ്റുകളിൽ നാല് പേർക്കും യാത്ര ചെയ്യാൻ സാധിക്കുന്ന രീതിയിലാണ് വാഹനത്തിന്റെ രൂപകൽപ്പന. അതുപോലെ തന്നെ വിദേശ വിപണികളിൽ കണ്ടിരിക്കുന്ന പോലെ ലെഫ്റ്റ് ഹാൻഡ് ഡ്രൈവായിട്ടാണ് വാഹനം നിർമ്മിച്ചിരിക്കുന്നതും. പഴയ വാഹനങ്ങളിൽ നിന്നുള്ള തകിടുകളും ഇരുമ്പ് പൈപ്പുകളും ഉപയോഗിച്ചാണ് ഈ വാഹനം നിർമ്മിച്ചിരിക്കുന്നത്.
നിർമ്മാണ് ആവശ്യങ്ങൾക്കായി വെറും 60,000 രൂപ മാത്രമാണ് ചെലവായതെന്നും ദത്താത്രയ ലോഹർ വീഡിയോയിൽ പറയുന്നു. 45 സെക്കന്റ് ദൈർഘ്യമുള്ള വീഡിയോ ഇതിനോടകം തന്നെ നിരവധി ആളുകളാണ് റീട്വീറ്റ് ചെയ്യുകയും ലൈക്ക് ചെയ്യുകയും ചെയ്തിട്ടുള്ളത്.
ഈ വാഹനത്തെയും അത് ഉണ്ടാക്കിയ ദത്താത്രയ ലോഹറിനെയും അഭിനന്ദിച്ച് കൊണ്ടാണ് ആനന്ദ് മഹീന്ദ്ര ട്വീറ്റ പങ്കുവെച്ചിരിക്കുന്നത്. അഭിനന്ദിക്കുന്നതിനൊപ്പം അദ്ദേഹത്തിന് ഒരു വാഗ്ദാനവും ആനന്ദ് മഹീന്ദ്ര നൽകുകയുണ്ടായി.
ഈ വാഹനങ്ങൾ കൃത്യമായി നിയന്ത്രണങ്ങളൊന്നും പാലിച്ചുള്ളവയല്ല, ഒരുപക്ഷെ, പ്രാദേശിക അധികാരികൾ ഈ വാഹനം റോഡുകളിൽ ഓടുന്നത് തടയുമെന്നാണ് ഒരു ട്വീറ്റിൽ ആനന്ദ് മഹീന്ദ്ര കുറിച്ചത്.എന്നാൽ നമുക്ക് ചുറ്റിലുമുള്ള ആളുകളുടെ കഴിവുകളും മറ്റും അഭിനന്ദിക്കുന്നത് ഞാൻ ഒരിക്കലും അവസാനിപ്പിക്കാൻ ഒരുക്കമല്ല, ഈ വാഹനം നിർമിച്ചയാളിന് വാഹനങ്ങളോടുള്ള ഇഷ്ടം ഇതിന്റെ മുന്നിലെ ഗ്രില്ല് തെളിയിക്കുന്നുണ്ടെന്നാണ് ആനന്ദ് മഹീന്ദ്രയുടെ ട്വിറ്ററിൽ പറയുന്നു.
ദത്താത്രയ ലോഹറിന് പകരമായി ഇതിന് പകരമായി ഒരു ബൊലേറോ വാഗ്ദാനം ചെയ്യും. മറ്റുള്ളവർക്ക് പ്രചോദനമായി അദ്ദേഹത്തിന്റെ സൃഷ്ടി മഹീന്ദ്ര റിസർച്ച് വാലിയിൽ പ്രദർശിപ്പിക്കുമെന്നും ആനന്ദ് മഹീന്ദ്ര അറിയിച്ചു.ബൊലേറോയെ സംബന്ധിച്ച് പറയുകയാണെങ്കിൽ, കാലങ്ങളായി മഹീന്ദ്ര നിരയിൽ നിന്നും നിരത്തിലെത്തുന്ന ജനപ്രിയ മോഡലുകളിലൊന്നാണ് ഈ വാഹനം. പ്രതിമാസ വിൽപ്പനയിൽ ബ്രാൻഡിനായി മികച്ച വിൽപ്പനയാണ് ഈ യൂട്ടിലിറ്റി വാഹനം നേടിക്കൊടുക്കുന്നതും.