മഹാകുംഭമേള; ഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ തിക്കുംതിരക്കും; 15 ഓളം പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്; നിരവധി പേർക്ക് പരിക്ക്; മരിച്ചവരില്‍ സ്ത്രീകളും കുട്ടികളും

Spread the love

ഡല്‍ഹി: ഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ തിക്കിലും തിരക്കിലും അപകടം.

15 ഓളം പേർ മരിച്ചതായി റിപ്പോർട്ട്. മരിച്ചവരില്‍ 11 സ്ത്രീകള്‍, രണ്ട് പുരുഷന്മാർ, രണ്ട് കുട്ടികള്‍ അടക്കം ഉണ്ടെന്നാണ് വിവരം.

നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. സ്ഥലത്ത് അഗ്നിശമന സേനയും റെയില്‍വേ അധികൃതരും പൊലീസും രക്ഷാപ്രവർത്തനം നടത്തുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്ലാറ്റ്‌ഫോം 13,14,15 എന്നിവിടങ്ങളിലാണ് തിരക്ക് അനുഭവപ്പെട്ടത്. മഹാകുംഭമേളയില്‍ പങ്കെടുക്കാനായി എത്തിയ ഭക്തരായിരുന്നു ഭൂരിഭാഗവും. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി.

അപകടത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. കുംഭമേളയുമായി ബന്ധപ്പെട്ട് രണ്ട് പ്രത്യേക ട്രെയിനുകള്‍ റെയില്‍വേ സജ്ജീകരിച്ചിരുന്നു. ഈ ട്രെയിനുകള്‍ സ്റ്റേഷനിലേക്കെത്തിയപ്പോഴാണ് വലിയ തിക്കും തിരക്കും അനുഭവപ്പെട്ടത്.
തിക്കിലും തിരക്കിലും അകപ്പെട്ട് നിരവധി പേര് അബോധവസ്ഥയിലായി.