എംഎല്‍എമാര്‍ക്ക് ഐ ഫോണ്‍ സമ്മാനിച്ച് കോണ്‍ഗ്രസ് സര്‍ക്കാര്‍; വേണ്ടെന്ന് ബിജെപി
സ്വന്തം ലേഖിക
ജയ്പ്പൂർ : രാജസ്ഥാനില്‍ 200 എംഎല്‍എമാര്‍ക്ക് ഐ ഫോണ്‍ സമ്മാനിച്ച് കോണ്‍ഗ്രസ് സര്‍ക്കാര്‍. ബജറ്റ് അവതരണത്തിന് ശേഷമാണ് മുഴുവന്‍ എംഎല്‍എമാര്‍ക്കും 75000 മുതല്‍ ഒരു ലക്ഷം രൂപ വിലയുള്ള ഐ ഫോണ്‍ 13 മോഡല്‍ ഫോണുകള്‍ സര്‍പ്രൈസ് സമ്മാനമായി നല്‍കിയത്. മൊത്തം 250 ഐ ഫോണുകളാണ് സര്‍ക്കാര്‍ വാങ്ങിയത്.
ഇതില്‍ 200 എണ്ണം എംഎല്‍എമാര്‍ക്ക് സമ്മാനമായി നല്‍കി. നേരത്തെ ആപ്പിള്‍ ഐ പാഡുകളും ലാപ് ടോപ്പുകളും രാജസ്ഥാന്‍ സര്‍ക്കാര്‍ എംഎല്‍എമാര്‍ക്ക് നല്‍കിയിരുന്നു. എംഎല്‍എമാര്‍ക്ക് മാത്രമല്ല, സംസ്ഥാനത്തെ മുഴുവന്‍ സ്ത്രീകള്‍ക്കും സൗജന്യമായി സ്മാര്‍ട്ട് ഫോണുകള്‍ നല്‍കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ ഗോവിന്ദ് സിങ് ദോത്താസ്ര പറഞ്ഞു.
എന്നാല്‍ സര്‍ക്കാര്‍ നല്‍കിയ ഐ ഫോണുകള്‍ തിരിച്ചു നല്‍കുമെന്ന് ബിജെപി അധ്യക്ഷന്‍ സതീഷ് പൂനിയ വ്യക്തമാക്കി. ഐ ഫോണുകള്‍ സ്വീകരിച്ച ബിജെപി എംഎല്‍എമാര്‍ അവ തിരിച്ചുനല്‍കണം. സംസ്ഥാനം നിലവില്‍ കടുത്ത സാമ്പത്തിക ബാധ്യതയിലാണ്. അതുകൊണ്ടു തന്നെ സര്‍ക്കാര്‍ നല്‍കിയ ഐ ഫോണുകള്‍ സ്വീകരിക്കേണ്ടെന്നാണ് പാര്‍ട്ടി തീരുമാനമെന്ന് അദ്ദേഹം പറഞ്ഞു. ഏകദേശം രണ്ട് കോടി രൂപ മുടക്കിയാണ് ഫോണുകള്‍ വാങ്ങിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group