എം ജി ശ്രീകുമാറിന്റെ സംഗീത വിദ്യാലയം എം ജി മ്യൂസിക് അക്കാഡമി കോട്ടയത്ത് പ്രവർത്തനം ആരംഭിക്കുന്നു; പ്രായഭേദമന്യേ എല്ലാവർക്കും ഓഫ്‌ലൈനായും,ഓൺലൈനായും ഇനി സംഗീതം പഠിക്കാം; രജിസ്‌ട്രേഷൻ ആരംഭിച്ചു

എം ജി ശ്രീകുമാറിന്റെ സംഗീത വിദ്യാലയം എം ജി മ്യൂസിക് അക്കാഡമി കോട്ടയത്ത് പ്രവർത്തനം ആരംഭിക്കുന്നു; പ്രായഭേദമന്യേ എല്ലാവർക്കും ഓഫ്‌ലൈനായും,ഓൺലൈനായും ഇനി സംഗീതം പഠിക്കാം; രജിസ്‌ട്രേഷൻ ആരംഭിച്ചു

Spread the love

 

കോട്ടയം : മലയാളികളുടെ പ്രിയപ്പെട്ട ഗായകൻ എം ജി ശ്രീകുമാറിന്റെ സംഗീത വിദ്യാലയം എം ജി മ്യൂസിക് അക്കാഡമി അക്ഷര നഗരിയിയിൽ ചിങ്ങമാസത്തിൽ ആരംഭിക്കുമെന്ന് എം ജി മ്യൂസിക്ക് അക്കാഡമി പ്രിൻസിപ്പൽ ഹെഡ് ഐശ്വര്യാ എസ്സ് കുറുപ്പ് തേർഡ് ഐ ന്യൂസിനോട് പറഞ്ഞു.കോട്ടയം നഗരത്തിന്റെ ഹൃദയ ഭാഗമായ ബേക്കർ ഹില്ലിൽ തുടങ്ങുന്ന അക്കാദമിയിൽ നിന്നും മികച്ച രീതിയിലുള്ള സംഗീത പഠനം പ്രായഭേദമന്യേ എല്ലാവർക്കും ലഭിക്കുമെന്നും, അവർ അറിയിച്ചു.

കഴിഞ്ഞ നാലുവർഷത്തോളമായി പ്രവർത്തിക്കുന്ന കഴക്കൂട്ടം എംജി മ്യൂസിക് അക്കാഡമിയിൽ നിന്നും ലഭിക്കുന്ന പ്രൊഫഷണൽ രീതിയിലുള്ള സംഗീത പഠനം തന്നെ സംഗീത കുലപതി എം ജി ശ്രീകുമാറിന്റെ മേൽനോട്ടത്തിൽ പുതുതായി തുടങ്ങുന്ന കോട്ടയം ബ്രാഞ്ചിലും ലഭിക്കും.ഈ രംഗത്തെ മികച്ച അദ്ധ്യാപകർ കൈകാര്യം ചെയ്യുന്ന ക്ലാസുകൾക്കൊപ്പം മികച്ച അവസരങ്ങളും കുട്ടികൾക്ക് പ്രദാനം ചെയ്യും.

കർണാടകം സംഗീതത്തിനൊപ്പം,ഹിന്ദുസ്ഥാനി വോക്കൽ,ഫിലിം സോങ് ,ലളിതഗാനം എന്നിവയും വയലിൻ (കർണാടിക് ,വെസ്റ്റേൺ ),കീബോർഡ്,ഗിറ്റാർ,വീണ,ഡ്രംസ് തുടങ്ങിയ വാദ്യോപകരണങ്ങളിലും പ്രായഭേദമന്യേ അഡ്മിഷൻ ലഭിക്കും.കൂടാതെ വിവിധ കലാ മത്സരങ്ങളിൽ പങ്കെടുക്കുവാനായി കുട്ടികൾക്ക് പ്രത്യേക കോച്ചിങ് ക്‌ളാസ്സുകളും ലഭ്യമാക്കുമെന്ന് പ്രിൻസിപ്പൽ തേർഡ് ഐ ന്യൂസിനെ അറിയിച്ചു.ഓൺലൈനായും,ഓഫ്‌ലൈനായും കുട്ടികൾക്ക് സരിഗമയുടെ ക്‌ളാസ്സുകളിൽ പങ്കെടുക്കാൻ പറ്റുമെന്നുള്ളതാണ് മറ്റൊരു പ്രത്യേകത.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുൻ‌കൂർ സീറ്റ് രജിസ്റ്റർ ചെയ്യുന്നവർക്കാണ് എം ജി മ്യൂസിക് അക്കാദമിയിൽ അഡ്മിഷൻ ലഭിക്കുക.ലിമിറ്റഡ് സീറ്റുകളാണ് ഓരോ വിഭാഗത്തിലുമുള്ള വിവിധ സെഷനുകളിൽ ഉള്ളത്.വിശദാശംങ്ങൾക്കും ,മുൻ‌കൂർ രജിസ്‌ട്രേഷനായി എം ജി മ്യൂസിക് അക്കാഡമിയുടെ 9567 588860, 9037 588860 നമ്പരിൽ ലഭിക്കും.