രണ്ടു വർഷത്തിനിടെ രണ്ടു തവണ ലോട്ടറി ഒന്നാം സമ്മാനം; ഇത്തവണ ഒരു കോടി രൂപ തോമസിന്
കോട്ടയം: വാഴൂർ സ്വദേശി തോമസിനെ തേടി വീണ്ടും ഭാഗ്യമെത്തി. സംസ്ഥാന ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം വാഴൂർ ചെങ്കൽ മുത്തിയാപാറയിൽ തോമസ് ജോസഫിനു ലഭിച്ചു. ഇന്നലെ നറുക്കെടുത്ത ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറിയുടെ ഒന്നാം സമ്മാനമായ ഒരു കോടി രൂപയാണ് തോമസിന് സ്വന്തമായത്.
രണ്ട് വർഷം മുൻപ്, 2022 ഓഗസ്റ്റിൽ കാരുണ്യ ലോട്ടറിയുടെ 80 ലക്ഷം രൂപ ഒന്നാം സമ്മാനം തോമസ് നേടിയിരുന്നു. ഈ 2 ടിക്കറ്റുകളും പൊൻകുന്നം മാർസ് ലോട്ടറി ഏജൻസിയിൽ നിന്നാണ് എടുത്തത്. രണ്ടുതവണയും ഭാഗ്യമെത്തിയതു കണ്ണൂർ ജില്ലയിലെ ടിക്കറ്റിൽ നിന്നാണ്. വിദേശത്തായിരുന്ന തോമസ് ഇപ്പോൾ നാട്ടിൽ കൃഷിയാണ് ചെയുന്നത്.
Third Eye News Live
0