play-sharp-fill
ലോട്ടറി വ്യാപാരിയെ കടക്കുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

ലോട്ടറി വ്യാപാരിയെ കടക്കുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

സ്വന്തം ലേഖിക

വയനാട്: വയനാട് ജില്ലയിലെ കമ്പളക്കാട് ലോട്ടറി വ്യാപാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.

കമ്പളക്കാട് നഗരത്തിലെ എം എ ലോട്ടറി ഏജൻസി ഉടമ പറളിക്കുന്ന് സ്വദേശി സുകുമാരനെയാണ് രാവിലെ കടയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാവിലെ കട തുറന്നതായി കണ്ടില്ല. സുഹൃത്ത് വന്ന് ഫോണ്‍ വിളിച്ചപ്പോള്‍ കടയ്ക്ക് അകത്തുനിന്ന് റിംഗ് ചെയ്യുന്നതായി ശ്രദ്ധയില്‍പ്പെട്ടു. പിന്നാലെ നടത്തിയ പരിശോധനയിലാണ് കടയ്ക്കകത്ത് തൂങ്ങിമരിച്ച നിലയില്‍ സുകുമാരനെ കണ്ടെത്തിയത്.

കമ്പളക്കാട് പോലീസ് എത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു. എന്താണ് മരണത്തിലേക്ക് നയിച്ചത് എന്ന കാര്യത്തില്‍ വ്യക്തതയില്ല. ഇദ്ദേഹത്തിന്റെ ഭാര്യ സഹോദരന് ന്യൂമോണിയ ബാധിച്ചു രാവിലെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വച്ചു മരിച്ചിരുന്നു.