നിയന്ത്രണം വിട്ട മീന്‍ ലോറി കാറുകളില്‍ ഇടിച്ച് അപകടം ; യാത്രക്കാര്‍ക്ക് ഗുരുതര പരിക്ക്

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

തിരുവനന്തപുരം: ആറ്റിങ്ങലിൽ നിയന്ത്രണം വിട്ട മീന്‍ ലോറി കാറുകളില്‍ ഇടിച്ച് അപകടം. യാത്രക്കാര്‍ക്ക് ഗുരുതരമായി പരിക്കേൽക്കുകയും ദേശീയപാതയില്‍ ഗതാഗതം സ്തംഭിക്കുകയും ചെയ്തു.

ദേശീയപാതയില്‍ കോരാണി ടോള്‍മുക്കില്‍ ബുധനാഴ്ച രാത്രി 8.30 ഓടെയാണ് സംഭവം. നിയന്ത്രണം വിട്ട മീന്‍ ലോറി എതിര്‍ ദിശയില്‍ വന്ന കാറിടിച്ചുതകര്‍ക്കുകയും പിന്നാലെവന്ന മറ്റു രണ്ട് കാറുകളിലിടിക്കുകയുമായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തകര്‍ന്ന കാറിനുള്ളിലുണ്ടായിരുന്ന കൊല്ലം സ്വദേശിയെ കാര്‍ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ തിരുവനന്തപുരം മെഡിക്കല്‍ കോളേജാശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ആറ്റിങ്ങലില്‍ നിന്നും തിരുവനന്തപുരം ഭാഗത്തേയ്ക്ക് പോയ ലോറിയാണ് എതിര്‍ദിശയില്‍ വന്ന കാറിലേയ്ക്ക് ഇടിച്ചുകയറിയത്. ഈ കാര്‍ പിന്നിലേയ്ക്ക് നീങ്ങിയപ്പോള്‍ പിന്നിലുണ്ടായിരുന്ന മറ്റ് രണ്ട് കാറുകളിലിടിച്ചു. സംഭവത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഗതാഗതം സ്തംഭിച്ചു. പോലീസെത്തി ഗതാഗതം നിയന്ത്രിച്ചു.