തന്റെ ജീവിതത്തിലേക്ക് കടന്നുവന്ന പുരുഷന്‍മാരെല്ലാം ഏതെങ്കിലും വിധത്തില്‍ തന്നെ നിരാശപ്പെടുത്തി ;ദത്തെടുത്തു വളര്‍ത്തുന്ന മക്കള്‍ ഒരിക്കലും വിവാഹത്തിന് തടസമായില്ല ; മൂന്നു ബന്ധങ്ങള്‍ വിവാഹത്തിന് തൊട്ടടുത്ത് വരെ എത്തിയിരുന്നു പക്ഷെ ;തനിക്ക് വിവാഹം നടക്കാത്തതെന്തെന്നു വ്യക്തമാക്കി ബോളിവുഡ് നടിയും മിസ് യൂണിവേഴ്സുമായ സുസ്മിത സെന്‍

Spread the love

 

സ്വന്തം ലേഖിക

ന്യൂഡൽഹി : ജീവിതത്തില്‍ വിവാഹം നടക്കാത്തത് എന്ത് കൊണ്ടാണെന്നു വ്യക്തമാക്കുകയാണ് ബോളിവുഡ് നടിയും മിസ് യൂണിവേഴ്സുമായ സുസ്മിത സെന്‍.തന്റെ ജീവിതത്തില്‍ കടന്നുവന്ന പുരുഷന്‍മാരെല്ലാം ഏതെങ്കിലും വിധത്തില്‍ തന്നെ നിരാശപ്പെടുത്തുന്നവര്‍ ആയിരുന്നെന്നും അതിനാലാണ് ഈ ബന്ധങ്ങളൊന്നും വിവാഹത്തില്‍ എത്താതിരുന്നതെന്നും സുസ്മിത പറഞ്ഞു. ട്വിങ്കിള്‍ ഖന്നയുമായുള്ള ‘ട്വീക് ഇന്ത്യ’ അഭിമുഖത്തിലാണ് ഈ കാര്യങ്ങള്‍ താരം വ്യക്തമാക്കിയത്.

‘ദത്തെടുത്തു വളര്‍ത്തുന്ന എന്റെ മക്കള്‍ ഒരിക്കലും വിവാഹത്തിന് ഒരു തടസമായിട്ടില്ല. മൂന്നു ബന്ധങ്ങള്‍ വിവാഹത്തിന് തൊട്ടടുത്ത് വരെ എത്തിയതായിരുന്നു. അതില്‍ നിന്ന് ദൈവം എന്നേയും മക്കളേയും രക്ഷപ്പെടുത്തുകയായിരുന്നു. വിവാഹവുമായി ബന്ധപ്പെട്ട ചിത്രത്തില്‍ എന്റെ മക്കള്‍ ഒരിക്കലും കടന്നുവന്നിട്ടില്ല. അവര്‍ വളരെ സ്നേഹവും ദയയുമുള്ള കുട്ടികളാണ്. അവര്‍ എന്റെ ജീവിതത്തിലെ പുരുഷന്‍മാരെ ഇരുകൈയ്യും നീട്ടി സ്വീകരിച്ചു. ഞാന്‍ മൂന്ന് തവണ വിവാഹത്തിന് അടുത്തെത്തിയതാണ്. എന്നാല്‍ മൂന്ന് തവണയും ദൈവം എന്നെ രക്ഷിച്ചു. എന്റെ ഈ രണ്ട് കുട്ടികളേയും ദൈവം സംരക്ഷിക്കുന്നതിനാല്‍ പ്രശ്നങ്ങള്‍ നിറഞ്ഞ ഒരു ബന്ധത്തില്‍ ദൈവം എന്നെ കുരുക്കില്ല.’ സുസ്മിത അഭിമുഖത്തില്‍ വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

46-കാരിയായ സുസ്മിതയും 31-കാരനായ മോഡല്‍ രോഹ്മാനും തമ്മിലുള്ള പ്രണയം ഏറെ ചര്‍ച്ചയായിരുന്നു. എന്നാല്‍ മൂന്നു വര്‍ഷത്തെ പ്രണയത്തിന് ശേഷം ഇരുവരും കഴിഞ്ഞ ഡിസംബറില്‍ വേര്‍പിരിഞ്ഞു. സുസ്മിതയുടെ വിവാഹ വാര്‍ത്ത പലപ്പോഴായി പ്രചരിച്ചിരുന്നെങ്കിലും വിവാഹത്തില്‍ നിന്ന് പിന്മാറി താരം രണ്ട് കുട്ടികളെ ദത്തെടുക്കുകയായിരുന്നു. റെനീ, അലീസാ എന്നു പേരുള്ള ഈ മക്കള്‍ക്കൊപ്പമുള്ള മനോഹര നിമിഷങ്ങളുടെ ചിത്രങ്ങളും വീഡിയോയും താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെയ്ക്കാറുണ്ട്.

1994-ല്‍ മനിലയില്‍വെച്ചു നടന്ന മിസ് യൂണിവേഴ്സ് മത്സരത്തില്‍ കിരീടം നേടിയതോടെയാണ് സുസ്മിത ശ്രദ്ധിക്കപ്പെടുന്നത്. 1996-ല്‍ മഹേഷ് ഭട്ടിന്റെ ദസ്തക് എന്ന ചിത്രത്തിലൂടേയായിരുന്നു സിനിമയിലേക്കുളള അരങ്ങേറ്റം.