play-sharp-fill
മനം കവര്‍ന്ന ‘ചിട്ടി ആയി ഹെ’; പിന്നണി ഗാന രംഗത്ത് കൈവച്ചെങ്കിലും, എപ്പോഴും കൂടെ കൊണ്ടുനടന്നത് ഗസലിനെ… ; ഗസല്‍ പ്രേമികള്‍ നെഞ്ചോടു ചേർത്ത കലാകാരൻ ; ഗസല്‍ രാജകുമാരന് വിട

മനം കവര്‍ന്ന ‘ചിട്ടി ആയി ഹെ’; പിന്നണി ഗാന രംഗത്ത് കൈവച്ചെങ്കിലും, എപ്പോഴും കൂടെ കൊണ്ടുനടന്നത് ഗസലിനെ… ; ഗസല്‍ പ്രേമികള്‍ നെഞ്ചോടു ചേർത്ത കലാകാരൻ ; ഗസല്‍ രാജകുമാരന് വിട

സ്വന്തം ലേഖകൻ

മുംബൈ: വിഖ്യാത ഗസല്‍ ഗായകൻ പങ്കജ് ഉദാസ് അന്തരിച്ചു. 72 വയസായിരുന്നു. ദീർഘനാളായി അസുഖബാധിതനായിരുന്നു.

മകള്‍ നയാബ് ഉദാസാണ് മരണവിവരം സ്ഥിരീകരിച്ചത്. ബ്രീച്ച്‌ കാൻഡി ആശുപത്രിയില്‍ രാവിലെ 11 മണിയോടെ ആയിരുന്നു അന്ത്യം. ചിട്ടി ആയി ഹേ പോലെ ഒരുകാലത്ത് സഹൃദയരുടെ മനസ്സിനെ കീഴടക്കിയ നിരവധി ഗസലുകള്‍ സമ്മാനിച്ച ഗായകനാണ് പങ്കജ് ഉദാസ്. 2006 ല്‍ പത്മശ്രീ നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബോളിവുഡിലും തന്റേതായ പാത വെട്ടിത്തുറന്ന ഗസല്‍ ഗായകനാണ് പങ്കജ് ഉദാസ്. 1980 ല്‍ പുറത്തിറങ്ങിയ ആഹത് എന്ന ഗസല്‍ ആല്‍ബത്തിലൂടെയാണ് പേരുകേട്ടത്. മുകാരാർ, താരാന്നും, മെഹ്ഫില്‍, ഹിറ്റുകള്‍ പിന്നാലെ വന്നു. 1986 ല്‍ പുറത്തിറങ്ങിയ നാം എന്ന ചിത്രത്തിലെ ഗൃഹാതുരസ്മരണ ഉണർത്തുന്ന ചിട്ടി ആയി ഹേ യിലൂടെ അദ്ദേഹം ബോളിവുഡില്‍ ചുവടുറപ്പിച്ചു.

1990 ല്‍ ഘയാല്‍ എന്ന ചിത്രത്തില്‍ ലത മങ്കേഷ്‌ക്കർക്കൊപ്പം പാടിയ യുഗ്മഗാനം വലിയ ഹിറ്റായി. 1994 ല്‍ മോഹ്‌റ എന്ന ചിത്രത്തിന് വേണ്ടി സാധന സർഗത്തിനൊപ്പം നാ കജ്രെ കി ധർ എന്ന ഗാനവും ജനപ്രിയമായി. സാജൻ, യേ ഡില്ലഗി, നാം, ഫിർ തേരി കഹാനി യാദ് ആയേ എന്നീ ചിത്രങ്ങളിലും പിന്നണി ഗായകൻ എന്ന നിലയില്‍ തിളങ്ങി.

ഗുജറാത്തിലെ ചർഖ്ഡി ഗ്രാമത്തില്‍ ജനിച്ചുവളർന്ന പങ്കജ് ഉദാസ് മൂത്ത സഹോദരൻ മൻഹർ ഉദാസിന്റെ പാത പിന്തുടർന്നാണ് ബോളിവുഡിലെത്തിയത്. കല്ല്യാണ്‍ജി ആനന്ദ്ജിമാരുടെ സഹായിയായിരുന്നു മൻഹർ. മുകേഷിനുവേണ്ടി ട്രാക്ക് പാടിയിരുന്ന മൻഹറിന് ഗുജറാത്തിയിലും ഹിന്ദിയിലും പഞ്ചാബിയിലും ബംഗാളിയിലുമായി മുന്നൂറിലേറെ ഗാനങ്ങള്‍ ആലപിച്ചെങ്കിലും ആശിച്ച പോലെ പ്രശസ്തനായില്ല. പങ്കജ് ഉധാസാകട്ടെ പിന്നണി ഗാന രംഗത്ത് കൈവച്ചെങ്കിലും, എപ്പോഴും കൂടെ കൊണ്ടുനടന്നത് ഗസല്‍ തന്നെ. ഏക് ഹി മഖ്‌സദ്( 1988) ചാന്ദി ജൈസ രംഗ് ഹൈ തേരാ സോനേ ജൈസെ ബാല്‍ എന്ന ഗാനത്തോടെ പങ്കജ് ഉദാസ്് പ്രശസ്തിയിലേക്കുയർന്നു.

ചുപ്കെ ചുപ്കെ, യുൻ മേരെ ഖാത്ക, സായ ബാങ്കർ, ആഷിഖോൻ നെ, ഖുതാരത്, തുജ രാഹ ഹൈ തൊ, ചു ഗയി, മൈഖാനെ സെ, ഏക് തരഫ് ഉസ്‌ക ഗർ, ക്യാ മുജ്സെ ദോസ്തി കരോഗെ, മൈഖാനെ സേ, ഗൂൻഗാത്, പീനെ വാലോ സുനോ, റിഷ്തെ ടൂതെ, ആൻസു തുടങ്ങിയവ ഇന്നും ഗസല്‍ പ്രേമികള്‍ നെഞ്ചോടുചേർക്കുന്നവയാണ്.