ഒരാഴ്ചയ്ക്കിടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ചത് മൂന്ന് ഗർഭസ്ഥ ശിശുക്കൾ: ആശുപത്രിയിൽ അധികൃതരുടെ വീഴ്ചയെന്ന് ഗുരുതര ആരോപണം; ചങ്ങനാശേരി സ്വദേശിയുടെ കുട്ടി മരിച്ചതിൽ പരാതിയുമായി ബന്ധുക്കൾ
തേർഡ് ഐ ബ്യൂറോ
കോട്ടയം: മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗത്തിൽ മതിയായ പരിചരണം ലഭിക്കാതെ മൂന്ന് ഗർഭസ്ഥ ശിശുക്കൾ മരിച്ചതായി ആരോപണം. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഗർഭിണികളുടെ ബന്ധുക്കളാണ് പരാതിയുമായി രംഗത്ത് എത്തിയിരിക്കുന്നത്.
ഒരാഴ്ചയ്ക്കിടെ മൂന്നു കുട്ടികൾ ഇതുവരെ മരിച്ചെങ്കിലും, മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന യുവതിയുടെ ഗർഭസ്ഥ ശിശു മരിച്ച സംഭവത്തിൽ പരാതിയുമായി ബന്ധുക്കൾ രംഗത്ത് എത്തിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ആലപ്പുഴ നീലംപേരൂർ ഈര ഐക്കര വീട്ടിൽ ദീപുമോന്റെ ഭാര്യ സഞ്ജുമോളുടെ ഗർഭസ്ഥ ശിശുവാണ് മരിച്ചത്. കുട്ടി മരിച്ച് രണ്ടു ദിവസം കഴിഞ്ഞിട്ടും ശിശുവിനെ വയറ്റിൽ നിന്നും പുറത്തെടുക്കാൻ ആശുപത്രി അധികൃതർ തയ്യാറായിട്ടില്ല.
കഴിഞ്ഞ 14 നാണ് സഞ്ജു മോളെ പ്രസവത്തിനായി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പ്രഷറും ഷുഗറും കൂടുതലായതിനാൽ ഇവ നോർമ്മൽ ആയ ശേഷം ശസ്ത്രക്രിയ നടത്തുമെന്നായിരുന്നു ആശുപത്രി അധികൃതർ അറിയിച്ചത്.
ഞായറാഴ്ച രാവിലെ ആശുപത്രി അധികൃതർ നടത്തിയ പരിശോധനയിൽ എല്ലാം നോർമ്മൽ ആണെന്ന് ബന്ധുക്കളെ അറിയിച്ചു. ഉച്ചയോടെ വേദനയ്ക്കുള്ള മരുന്ന് നൽകാമെന്നും ബന്ധുക്കളെ അറിയിച്ചു.
എന്നാൽ, ഉച്ചയോടെ കുട്ടി മരിച്ചതായി ആശുപത്രി അധികൃതർ അറിയിക്കുകയായിരുന്നു. തുടർന്നു, ബന്ധുക്കൾ ആവശ്യപ്പെട്ട് 24 മണിക്കൂർ കഴിഞ്ഞിട്ടും ശസ്ത്രക്രിയ നടത്തി കുട്ടിയെ പുറത്തെടുക്കാൻ അധികൃതർ തയ്യാറായില്ല.
ഇത് കൂടാതെ ഒരാഴ്ചയ്ക്കിടെ മൂന്നു പേർ ആശുപത്രിയിൽ മാത്രം മരിച്ചിട്ടുണ്ടെന്ന് പെൺകുട്ടിയുടെ ബന്ധുക്കൾ ആരോപിച്ചു.
ഗർഭിണികളെ ഹൗസ് സർജന്മാരാണ് പെൺകുട്ടികളെ പരിശോധിക്കുന്നതെന്നും രോഗിയുടെ ബന്ധുക്കൾ ആരോപിച്ചു. ആശുപത്രി അധികൃതരുടെ അനാസ്ഥയ്‌ക്കെതിരെ ആശുപത്രി സൂപ്രണ്ടിന് ബന്ധുക്കൾ പരാതി നൽകിയിട്ടുണ്ട്.