വനിതാ ഡോക്ടറെ കൈയേറ്റം ചെയ്ത സംഭവം; മന്ത്രി സജി ചെറിയാന്റെ ഗണ്മാന് സസ്പെന്ഷന്
സ്വന്തം ലേഖിക
തിരുവനന്തപുരം: ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ വനിതാ ഡോക്ടറെ കൈയേറ്റം ചെയ്തെന്ന പരാതിയില്‍ മന്ത്രി സജി ചെറിയാന്റെ പേഴ്സണല്‍ ഗാര്‍ഡായ പോലീസ് ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്തു.
ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ ഹൗസ് സര്ജന് ജുമീന ഗഫൂറിനെ കൈയേറ്റം ചെയ്തെന്ന പരാതിയുമായി ബന്ധപ്പെട്ടു മന്ത്രി സജി ചെറിയാന്റെ പേഴ്സണല്‍ സെക്യൂരിറ്റി ഗാര്‍ഡായി ജോലി നോക്കുന്ന സ്റ്റേറ്റ് സ്പെഷല്‍ ബ്രാഞ്ച് സെക്യൂരിറ്റി വിഭാഗത്തിലെ സിവില്‍ പോലീസ് ഓഫീസര്‍ അനീഷ് മോനെയാണ് സസ്പെന്‍ഡ് ചെയ്തത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കഴിഞ്ഞ ശനിയാഴ്ച രാത്രി 11.45ന് പതിനാറാം വാര്‍ഡിലായിരുന്നു സംഭവം. അനീഷിന്റെ പിതാവ് കുഞ്ഞുകുഞ്ഞിനെ (74) ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
രോഗി മരിച്ചതോടെ ചികിത്സാ പിഴവാണെന്ന് ആരോപിച്ച് കൂടെയുണ്ടായിരുന്നവര്‍ ഡോക്ടറോടും നഴ്സുമാരോടും തട്ടിക്കയറി.
വാക്കേറ്റത്തിനിടെ അനീഷ് മോന് വനിതാ ഹൗസ് സര്‍ജനെ മര്‍ദിക്കുകയും ഭീഷണി മുഴക്കുകയും ചെയ്തെന്നാണു പരാതി.
സംഭവത്തിൽ അനീഷ് മോനെതിരെ നടപടി വൈകിയതിൽ വൻ പ്രതിഷേധമാണ് ഉയർന്നത്.