എലി വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതി ചികിത്സയിലിരിക്കെ മരിച്ചു
കുമരനെല്ലൂർ : പാലക്കാട് കുമരനെല്ലൂരില്‍ എലി വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതി ചികിത്സയിലിരിക്കെ മരിച്ചു.
കുമരനല്ലൂർ അമേറ്റിക്കര കരുവാരക്കാട്ടില്‍ കുണ്ടംകണ്ടത്തില്‍ വീട്ടില്‍ സുരഭി (38) വയസ് ആണ് മരിച്ചത്. ഈ മാസം 16 ന് സുരഭി എലിവിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. തുടർന്ന് എടപ്പാളിലും, കോഴിക്കോട്ടെയും ആശുപത്രികളില്‍ ചികിത്സയില്‍ പ്രവേശിപ്പിച്ചുവെങ്കിലും കഴിഞ്ഞ ദിവസം രാത്രിയോടെയാണ് സുരഭി മരിച്ചത്.
മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്മോർട്ടം നടപടികള്‍ പൂർത്തിയാക്കി. തുടർന്ന് വെള്ളിയാഴ്ച വൈകിട്ട് പൊന്നാനി ഈശ്വരമംഗലം ശ്മശാനത്തില്‍ സംസ്കാരം നടത്തി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
വിദ്യാർഥികളായ അർച്ചിത്, അഭിഷേക് എന്നിവർ മക്കളാണ്. സംഭവത്തില്‍ പൊലീസ് അസ്വഭ്വാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.
Third Eye News Live
0