play-sharp-fill
സ്ത്രീകള്‍ വസ്ത്രം ധരിക്കാറില്ല; അതിന് കാരണമുണ്ട്; ഈ വിചിത്ര ഗ്രാമം ആഫ്രിക്കയിലോ അമേരിക്കയിലോ അല്ല; നമ്മുടെ നാട്ടില്‍

സ്ത്രീകള്‍ വസ്ത്രം ധരിക്കാറില്ല; അതിന് കാരണമുണ്ട്; ഈ വിചിത്ര ഗ്രാമം ആഫ്രിക്കയിലോ അമേരിക്കയിലോ അല്ല; നമ്മുടെ നാട്ടില്‍

സിംല : ഗ്രാമങ്ങളാല്‍ സമ്പുഷ്ടമാണ് നമ്മുടെ രാജ്യം. ഇതില്‍ ഓരോ ഗ്രാമങ്ങളിലും ഓരോ ആചാരങ്ങളാണ് നിലനില്‍ക്കുന്നത് എന്ന് എല്ലാവർക്കും അറിയാം.ഇതില്‍ പല ആചാരങ്ങളും നമുക്ക് വിചിത്രമായും തോന്നാറുണ്ട്. ഇതില്‍ ഒന്നിനെക്കുറിച്ചാണ് പറയാൻ പോകുന്നത്.

ഹിമാല്‍പ്രദേശിലെ മണികർണ താഴ്‌വരയിലെ പിനി എന്ന ഗ്രാമത്തിലാണ് ഈ വിചിത്രമായ ആചാരം ഉള്ളത്. സ്ത്രീകള്‍ വസ്ത്രങ്ങള്‍ ധരിക്കാതെ നഗ്നരായി നടക്കണം എന്നതാണ് ആചാരം.

എന്നാല്‍ വർഷം മുഴുവനും അല്ല, മറിച്ച്‌ വർഷത്തില്‍ അഞ്ച് തവണയാണ് സ്ത്രീകള്‍ ഈ ആചാരം പാലിക്കേണ്ടത്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഈ ആചാരം ഇന്ന് ആളുകള്‍ അനുസരിച്ച്‌ പോരുന്നുണ്ട് എന്നതാണ് മറ്റൊരു സവിശേഷത.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്ത്രീകള്‍ മാത്രമല്ല ഈ വേളയില്‍ പുരുഷന്മാരും ചില ചിട്ടകള്‍ പാലിക്കേണ്ടതാണ്.വർഷത്തില്‍ അഞ്ച് ദിവസം വസ്ത്രം ഉപേക്ഷിച്ചില്ലെങ്കില്‍ സ്ത്രീകള്‍ക്ക് അപകടം സംഭവിക്കും എന്നാണ് ഈ ഗ്രാമത്തിലുള്ളവരുടെ വിശ്വാസം. പിശാചുക്കള്‍ ആണ് അപകടം ഉണ്ടാക്കുക എന്നും ഇവർ വിശ്വസിക്കുന്നു.

നൂറ്റാണ്ടുകള്‍ക്ക് മുൻപ് ഇവരുടെ ഗ്രാമം പിശാചുക്കള്‍ പിചിച്ചെടുത്തിരുന്നു. ആ സമയത്ത് വിവാഹിതരായ ഭംഗിയുള്ള വസ്ത്രങ്ങള്‍ ധരിക്കുന്ന സ്ത്രീകളെ അസുരന്മാർ പിടിച്ചുകൊണ്ട് പോയിരുന്നു.

പിന്നീട് ലഹുവാ ഘോണ്ട് എന്ന ദൈവം പ്രത്യക്ഷപ്പെട്ട് ഈ പിശാചിനെ ഇല്ലാതെ ആക്കുകയായിരുന്നു. ഭംഗിയുള്ള വസ്ത്രങ്ങള്‍ ഉപയോഗിച്ചതുകൊണ്ടാണ് അസുരന്മാർ സ്ത്രീകളെ പിടിച്ചുകൊണ്ട് പോയത് എന്നാണ് ഇവിടുള്ളവർ വിശ്വസിക്കുന്നത്. അതിനാലാണ് സ്ത്രീകള്‍ അഞ്ച് ദിവസം വസ്ത്രംഇവിടെ
ഉപേക്ഷിക്കുന്നത്.

അതേസമയം ഈ ആചാരം അനുഷ്ടിക്കുന്ന വേളയില്‍ ഭർത്താക്കാന്മാർ  സ്ത്രീകളുമായി സംസാരിക്കരുത്. മദ്യപിക്കുകയോ മാംസം കഴിക്കുകയോ ചെയ്യരുത്. ഇത് ദൈവ സാന്നിദ്ധ്യം ഇല്ലാതാക്കുകയും അപകടം വിളിച്ചുവരുത്തുകയും ചെയ്യുമെന്നും ഇവർ വിശ്വസിക്കുന്നു.