പാലാ പൊൻകുന്നം റോഡിൽ കുറ്റില്ലത്ത് ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനം നിയന്ത്രണം നഷ്ടപ്പെട്ട് മരത്തിലിടിച്ചു ; രണ്ട് പേർക്ക് പരിക്ക്
പാലാ : ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു. പാലാ പൊൻകുന്നം റോഡിൽ കുറ്റില്ലത്ത് ഇന്ന് ഉച്ചയ്ക്ക് 12.30 ഓടെയാണ് അപകടം. ശബരിമല ദർശനം കഴിഞ്ഞ് പോവുകയായിരുന്ന സംഘം സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപെട്ടത്.
നിയന്ത്രണം നഷ്ടപ്പെട്ട വാഹനം റോഡരികിലെ മരത്തിൽ ഇടിച്ച ശേഷം മറിയുകയായിരുന്നു. കർണാടക സ്വദേശികളായ 5 പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. അപകടത്തിൽ 2 പേർക്ക് പരിക്കേറ്റു. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് കരുതുന്നു.
കുറ്റില്ലത്തെ ടെയ്‌ലറിംഗ് സ്ഥാപനത്തിന് മുന്നിലെ ചെറിയ മരത്തിലാണ് വാഹനമിടിച്ചത്. ഇടിയേറ്റ് മരം മറിഞ്ഞുവീണു. റോഡരികിലെ കിണറിന് തൊട്ടടുത്തായി വാഹനം ഒരു വശത്തേയ്ക്ക് മറിയുകയും ചെയ്തു. പരിക്കേറ്റവരെ പാലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0