play-sharp-fill
കോട്ടയം കുറവിലങ്ങാട് പള്ളിയിൽ എട്ടുനോമ്പാചരണം സെപ്റ്റംബർ 1 മുതൽ 8 വരെ: ഇന്നു മുതൽ ബൈബിൾ കൺവൻഷൻ

കോട്ടയം കുറവിലങ്ങാട് പള്ളിയിൽ എട്ടുനോമ്പാചരണം സെപ്റ്റംബർ 1 മുതൽ 8 വരെ: ഇന്നു മുതൽ ബൈബിൾ കൺവൻഷൻ

കുറവിലങ്ങാട് :മേജർ ആർക്കി: എപ്പിസ്കോപ്പൽ മർത്തമറിയം ആർച്ച് ഡീക്കൻ തീർഥാടന ദേ വാലയത്തിൽ പരിശുദ്ധ ദൈവ മാതാവിന്റെ ജനനത്തിരുനാളും എട്ടുനോമ്പാചരണവും സെപ്റ്റം ബർ ഒന്ന് മുതൽ 8 വരെ നടക്കും.

ഇന്നുമുതൽ സെപ്റ്റംബർ ഒന്ന് വരെ കുറവിലങ്ങാട് ബൈബിൾ കൺവൻഷൻ നടക്കും. അണ ക്കര മരിയൻ ധ്യാനകേന്ദ്രത്തിലെ : മോൺ ഫാ.ഡൊമിനിക് വാളന്മനാൽ നേതൃത്വം നൽകും. എട്ടുനോമ്പ് : സമാപനദിനമായ സെപ്റ്റംബർ 8ന് 12ന് മേരിനാമധാരി സംഗമം നടത്തും.

കുറവിലങ്ങാട് ബൈബിൾ കൺവൻഷൻ ഉദ്ഘാടനം ഇന്ന് 6ന് നടക്കും. മോൺ.ജോസഫ് തടത്തിൽ കുർബാന അർപ്പി ക്കും. 29ന് മോൺ ഡോ.ജോസ ഫ് കണിയോടിക്കൽ, 30ന് മോൺ.ഡോ.സെബാസ്റ്റ്യൻ വേത്താനത്ത് 31ന് ബിഷപ് ജോ സ് പുളിക്കൻ എന്നിവർ കുർ ബാന അർപ്പിക്കും. സെപ്റ്റംബർ ഒന്നിന് കൺവൻഷൻ സമാപിക്കും. ഒന്നിന് 6.50ന് തിരുനാൾ
ദിനം, 8ന് മേരിനാമദിനം എന്നിവ ആഘോഷിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊടിയേറ്റ്, ആർച്ച് പ്രീസ്‌റ്റ് ഫാ. ഡോ.അഗസ്റ്റിൻ കൂട്ടിയാനി യിൽ,4ന് പ്രദക്ഷിണം, 4.30ന് കുർബാന. തുടർന്ന് ദിവസവും വൈകിട്ട് 6.30ന് ജപമാല പ്രദ ക്ഷിണം ഉണ്ടായിരിക്കും.

സെപ്റ്റംബർ രണ്ടിന് ഫാ.ഡോ. ജോർജ് വർഗീസ് ഞാറക്കു ന്നേൽ,3ന് ഫാ.ഏബ്രഹാം കൊ ല്ലിത്താനത്തുമലയിൽ,4ന് . ഡോ.ജോസഫ് മലേപ്പറമ്പിൽ, 5ന് ഫാ.ജോസ് വള്ളോം പുരയിടത്തിൽ, 6ന് മോൺ.ഡോ. ബോബി അലക്സ‌് മണ്ണംപ്ലാക്കൽ,7ന് ഫാ.വിപിൻ കുരിശുതറ എന്നിവർ കുർബാന അർപ്പിക്കും.

സമാപനദിനമായ 8ന് 10.30ന് ബിഷപ് ജോസഫ് കല്ലറങ്ങാട്ട് കുർബാന അർപ്പിക്കും, 12.05ന് മേരിനാമധാരി സംഗമം, സ്നേഹ വിരുന്ന്. തിരുനാളിന്റെ ഭാഗമായി ഒന്നിന് കൃതജ്‌ഞതാ ദിനം, രണ്ടിന് സമർപ്പിത ദിനം,3ന് കുടുംബ കൂട്ടായ്മ ദിനം, 4ന് സംഘടന ദിനം,5ന് സൗഖ്യദിനം, 6ന് അനുരഞ്ജന ദിനം, 7ന് ശിശു-യുവജനദിനം.. 8 – ന് മേരി നാമ ദിനം എന്നിവ നടക്കും.