കുഞ്ഞാലിക്കുട്ടി എആര്‍ നഗറിനെ കേരളത്തിലെ സ്വിസ് ബാങ്കാക്കി മാറ്റി; മകന്‍ ആശിഖ് നടത്തിയ മൂന്ന് കോടിയുടെ ഇടപാട് ആര്‍ബിഐയുടെ അന്വേഷണ പരിധിയില്‍; 257 കസ്റ്റമര്‍ ഐഡികള്‍ ഉപയോഗിച്ച് 862 അക്കൗണ്ടുകള്‍ നിര്‍മ്മിച്ചു; ബാങ്കില്‍ അരങ്ങേറിയത് അഴിമതി, കള്ളപ്പണം വെളുപ്പിക്കല്‍ തുടങ്ങിയ ഗുരുതര കുറ്റകൃത്യങ്ങള്‍

Spread the love

സ്വന്തം ലേഖകന്‍

മലപ്പുറം: എആര്‍ നഗര്‍ സഹകരണ ബാങ്കില്‍ ആയിരത്തി ഇരുപത്തിയൊന്ന് കോടിയുടെ കള്ളപ്പണ ഇടപാട് നടന്നെന്നും ഇതിന്റെ മുഖ്യ സൂത്രധാരന്‍ മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി എം എല്‍ എയും അദ്ദേഹത്തിന്റെ ബിനാമിയും ദീര്‍ഘകാലം ബാങ്ക് സെക്രട്ടറിയുമായ വി കെ ഹരികുമാറുമാണെന്നും മുന്‍മന്ത്രി കെ.ടി ജലീല്‍.

257 കസ്റ്റമര്‍ ഐ ഡികള്‍ ഉപയോഗിച്ച് 862 അക്കൗണ്ടുകള്‍ ബാങ്കില്‍ നിര്‍മിച്ചു. അഴിമതി, കള്ളപ്പണം വെളുപ്പിക്കല്‍ അടക്കമുള്ള ഗുരുതര കുറ്റകൃത്യങ്ങളാണ് അരങ്ങേറിയത്. കഴിഞ്ഞ പത്ത് മാസത്തിനിടെ മാത്രം 114 കോടിയുടെ അനധികൃത ഇടപാട് നടന്നു. മലബാര്‍ സിമന്റ്സ്, കെ എം എം എല്‍ തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങളിലെ അഴിമതി തുക ഇവിടെ നിക്ഷേപിച്ചിരിക്കാനുള്ള സാധ്യതയുണ്ട്. കുഞ്ഞാലിക്കുട്ടിയുടെ മകന്‍ ആശിഖ് എആര്‍ നഗര്‍ ബാങ്കില്‍ നടത്തിയ മൂന്ന് കോടിയുടെ ഇടപാട് ആര്‍ ബി ഐയുടെ അന്വേഷണ പരിധിയിലാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബേങ്കിലെ 12 ജീവനക്കാര്‍ക്ക് 6.8 കോടിയുടെ അനധികൃത നിക്ഷേപമുണ്ട്. തെളിവ് നശിപ്പിക്കാന്‍ സോഫ്റ്റ് വെയറിലും കൃത്രിമം നടത്തിയതായും റിപ്പോര്‍ട്ടില്‍ പറയുന്നതായും കെ ടി ജലീല്‍ എം എല്‍ എ ചൂണ്ടിക്കാട്ടി.