എംസി റോഡില്‍ കുമാരനല്ലൂര്‍ കവലയ്ക്ക് സമീപം സ്‌കൂട്ടര്‍ ബസില്‍ തട്ടി യാത്രക്കാരന് ബസിനടിയില്‍പ്പെട്ടു അപകടം; പരിക്കേറ്റത് വടവാതൂര്‍ സ്വദേശിക്ക് : ഓടിക്കൂടിയ നാട്ടുകാര്‍ സ്‌കൂട്ടര്‍ യാത്രക്കാരനെ മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി
സ്വന്തം ലേഖകന്‍
കോട്ടയം: എംസി റോഡില്‍ കുമാരനല്ലൂര്‍ കവലയ്ക്ക് സമീപം സ്വകാര്യ ബസിനടിയില്‍ പ്പെട്ട സ്‌കൂട്ടര്‍ യാത്രക്കാരന്‍ പരിക്കുകളോടെ രക്ഷപ്പെട്ടു. വടവാതൂര്‍ സ്വദേശി അമല്‍ (25) എന്നയാള്‍ക്കാണ് പരിക്കേറ്റത്. പരിക്ക് ഗുരുതരമല്ല എന്നാണ് അറിയാന്‍ കഴിഞ്ഞത്. വ്യാഴാഴ്ച
രാവിലെ 11.50നായിരുന്നു അപകടം. ഏറ്റുമാനൂര്‍ ഭാഗത്തേക്കു പോയ സ്വകാര്യ ബസിനടിയിലേക്കാണ് അതേ ദിശയില്‍ എത്തിയ സ്‌കൂട്ടര്‍ വീണത്. സ്‌കൂട്ടര്‍ ബസില്‍ തട്ടി ബസിനിടിയിലേക്ക് വീഴുകയായിരുന്നുവെന്നു പറയുന്നു.
ഓടിക്കൂടിയ നാട്ടുകാരാണ് സ്‌കൂട്ടര്‍ യാത്രക്കാരനെ രക്ഷപ്പെടുത്തിയത്.ഉടന്‍ തന്നെ ഇയാളെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0