കുമരകം കവണാറ്റിൻ കരയിൽ ബോട്ടിൽ നിന്നും വെള്ളത്തിൽ ചാടിയ വിനോദസഞ്ചാരിയായ യുവാവിന്റെ മൃതദേഹം കണ്ടെത്തി; രണ്ട് മണിക്കൂറോളം നീണ്ട തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്
സ്വന്തം ലേഖിക
കുമരകം: കവണാറ്റിൻ കരയിൽ കായൽ യാത്രക്ക് ശേഷം മടങ്ങവേ ബോട്ടിൽ നിന്നും വെള്ളത്തിൽ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി.
നെടുംകുന്നം ഇടക്കല്ലിൽ അജിത് കുമാർ (31) ആണ് മരിച്ചത്. അജിത് കുമാർ അടങ്ങിയ നാലംഗ സംഘം കായൽ സവാരിക്ക് കവണാറ്റിൻ കരയിൽ നിന്നും മോട്ടോർ ബോട്ടിൽ പുറപ്പെട്ടിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
തുടർന്നുള്ള മടക്ക യാത്രയിൽ അജിത് വെള്ളത്തിലേക്ക് ചാടുകയായിരുന്നു എന്നാണ് കൂടെയുള്ള സുഹൃത്തുക്കൾ പറയുന്നത്. രണ്ട് മണിക്കൂറോളം കുമരകം പൊലീസും ഫയർ ഫോഴ്സും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിലാണ് ലഗൂൺ റിസോർട്ടിന് കിഴക്ക് വശത്തായി കവണാറിൽ നിന്നും യുവാവിൻ്റെ മൃതദേഹം കണ്ടെത്തിയത്.
ഉച്ചയ്ക്ക് ശേഷം 2.15 ഓടെയായിരുന്നു യുവാവ് ബോട്ടിൽ നിന്നും ചാടിയത്.
Third Eye News Live
0