play-sharp-fill
കുമരകം പക്ഷിസങ്കേതത്തിൽ പകൽകൊള്ള; പ്രവേശന ഫീസ് 50 ൽ നിന്ന് ഒറ്റയടിക്ക് 100 രൂപയായി ഉയർത്തിയതായി പരാതി

കുമരകം പക്ഷിസങ്കേതത്തിൽ പകൽകൊള്ള; പ്രവേശന ഫീസ് 50 ൽ നിന്ന് ഒറ്റയടിക്ക് 100 രൂപയായി ഉയർത്തിയതായി പരാതി

സ്വന്തം ലേഖകൻ

കുമരകം : സാധാരണക്കാരായ സഞ്ചാരികളുടെ പ്രധാന സന്ദര്‍ശന കേന്ദ്രമായ കുമരകം പക്ഷി സങ്കേതത്തില്‍ പകല്‍ക്കൊള്ളടെന്ന് പരാതി ഉയരുന്നു.
സങ്കേതത്തിലേയ്ക്കുള്ള പ്രവേശ ഫീസ് 50 രൂപയില്‍ നിന്നും 100 രൂപയാക്കി വര്‍ദ്ധിപ്പിച്ചതാണ് ആക്ഷേപത്തിന് കാരണം. പക്ഷി നിരീക്ഷണ സൗകര്യങ്ങള്‍ അപര്യാപ്തമെങ്കിലും പ്രവേശനഫീസ് ഇരട്ടിയാക്കിയത് കൊറോണക്കാലത്ത് നടത്തുന്ന പകല്‍ക്കൊള്ളയെന്നാണ് ജനങ്ങളുടെ പക്ഷം.

ഏകദേശം ഒരു മണിക്കൂര്‍ സമയം മരക്കൂട്ടങ്ങള്‍ക്കിടയിലൂടെ സഞ്ചരിച്ചാല്‍ മാത്രമേ പക്ഷികളുടെ ആവാസ കേന്ദ്രത്തില്‍ എത്താന്‍ കഴിയൂ. യാത്രക്കിടയില്‍ പ്രവേശകവാടത്തിനിപ്പുറം സഞ്ചാരിക്ക് ആവശ്യമായ സ്‌നാക്‌സ് ബാര്‍ , വിശ്രമിക്കാനുള്ള ഇരിപ്പിടങ്ങള്‍ തുടങ്ങിയ സൗകര്യങ്ങള്‍ യാതൊന്നും ഇല്ല. സ്വാഭാവിക പക്ഷി സങ്കേതമായതിനാല്‍ സൂര്യോദയം മുതല്‍ ഏകദേശം എട്ട് മണി വരെയും അസ്തമനത്തിന് മുന്‍പായി അഞ്ച് മണി മുതലുമാണ് പക്ഷിക്കൂട്ടങ്ങളെ ഇവിടെ കാണാന്‍ കഴിയുക.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇരതേടി പോകുന്നതിനാല്‍ രാവിലെ എട്ട് മണിയ്ക്ക് ശേഷം പക്ഷിക്കൂട്ടങ്ങളെ കാണാന്‍ സാധിക്കുകയെന്നത് ഭാഗ്യം മാത്രമാണ്. സങ്കേതത്തിലെ കാടുകള്‍ക്കിടയിലെ പക്ഷികളെ ഉയരത്തില്‍ നിന്നും കാണുത്തിനായി സ്ഥാപിച്ച മൂന്ന് നിരീക്ഷ ടവ്വറുകളില്‍ ഒന്നു മാത്രമാണ് ഉപയോഗിക്കാന്‍ സാധിക്കുകയുമുള്ളൂ

പക്ഷികളെ കാണാനെത്തുന്ന സഞ്ചാരികള്‍ക്കാ ആവശ്യമായ അടിസ്ഥാനസൗകര്യങ്ങള്‍ ഒന്നും തന്നെ ഒരുക്കാതെ പ്രവേശനഫീസ് കുത്തനെ ഉയര്‍ത്തിയത് മൂലം സഞ്ചാരികളുടെ വരവും കുറവാണ്.