play-sharp-fill
കുമരകം പള്ളിച്ചിറയിൽ അപകടം;  റോഡ് മുറിച്ചുകടക്കവേ അമിത വേ​ഗതയിലെത്തിയ ബൈക്കിടിച്ച് ഏഴ് വയസുകാരന് പരിക്ക്

കുമരകം പള്ളിച്ചിറയിൽ അപകടം; റോഡ് മുറിച്ചുകടക്കവേ അമിത വേ​ഗതയിലെത്തിയ ബൈക്കിടിച്ച് ഏഴ് വയസുകാരന് പരിക്ക്

സ്വന്തം ലേഖകൻ
കുമരകം: പള്ളിച്ചിറ ഗ്യാസ് ഏജൻസിക്ക് സമീപം റോഡ് മുറിച്ചുകടക്കവേ അമിത വേ​ഗതയിലെത്തിയ ബൈക്ക് ഇടിച്ച് ഏഴ് വയസുകാരന് പരിക്ക്.

പള്ളിത്തറ സോണിയുടെ മകൻ ജെറി (7) നാണ് പരിക്കേറ്റത്.

ഇന്ന് വൈകുന്നേരം അഞ്ച് മണിയോടെയാണ് സംഭവം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പുല്ല് ചെത്താൻ അമ്മൂമ്മക്കൊപ്പം പോയി മടങ്ങവേ റോഡ് മുറിച്ച് കടക്കുന്നതിനിടയിലാണ് കവണാറ്റിൻകര ഭാഗത്തു നിന്നും അമിതവേ​ഗതയിലെത്തിയ ബൈക്ക് ജെറിയെ ഇടിച്ച് തെറിപ്പിച്ചത്.

ഉടൻ തന്നെ ഓടിക്കൂടിയ നാട്ടുകാർ ജെറിയെ ആശുപത്രിയിലെത്തിച്ചു.