play-sharp-fill
ജല വിതരണം വൻ പരാജയം: കുമരകത്തെ ശുദ്ധജലക്ഷാമം പരിഹരിക്കാനാകാതെ വാട്ടർ അതോറിറ്റി

ജല വിതരണം വൻ പരാജയം: കുമരകത്തെ ശുദ്ധജലക്ഷാമം പരിഹരിക്കാനാകാതെ വാട്ടർ അതോറിറ്റി

 

സ്വന്തം ലേഖകൻ
കുമരകം : കുമരകത്തെ പല വാർഡുകളിലും ശുദ്ധജലം ലഭിക്കുന്നില്ലന്ന് ഉപഭോക്താക്കൾ പരാതിപ്പെടുമ്പോൾ പരിഹാരം കാണാൻ കഴിയാതെ വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർ ഉറക്കം നടിക്കുകയാണന്നാരാേപണം. നാല്, എട്ട് വാർഡുകളിലെ ജനങ്ങളുടെ കുടിവെള്ളം മുടങ്ങിയിട്ട് നാളേറെയായി. അറ്റകുറ്റ പണികളുടെ പേരിൽ ജല വിതരണം മുടങ്ങുമെന്ന് പലപ്പാേഴും അറിയിപ്പ് പുറപ്പെടുവിക്കുന്നതല്ലാതെ അറ്റകുറ്റപണിയുടെ ഫലം നാട്ടുകാർക്ക് ലഭിക്കുന്നില്ല.

പ്രധാന പൈപ്പ് ലൈനും, വിതരണ ലൈനുകളും പൊട്ടി, പാഴായിക്കൊണ്ടിരിക്കുന്നത് ലക്ഷകണക്കിന് ലിറ്റർ ശുദ്ധജലമാണ്. കേടുപാടുകളുടെ വിവരങ്ങൾ നാട്ടുകാർ അറിയിച്ചിട്ടും അറ്റകുറ്റപ്പണി നടത്തുന്നതിന് വകുപ്പധികൃതർക്കാവുന്നില്ല. വേനൽ കടുക്കുന്നതിനാൽ വെള്ളത്തിൻ്റെ ഉപയോഗവും ഏറിയിരിക്കുകയാണ്. ചെങ്ങളം കുന്നുംപുറത്തെ ശുദ്ധീകരണ പ്ലാൻ്റിൽ നിന്നും പമ്പ് ചെയ്യുന്ന വെള്ളത്തിന്റെ നല്ലാെരു പങ്ക് കുമരകത്തെ ഓവർ ഹെഡ്ഡ് ടാങ്കുകളിൽ എത്താതെ പാഴായി പോകുന്നു.

കുമരകം റോഡിൽ ഒന്നാംകലുങ്കിന് സമീപം പ്രധാന പെെപ്പിൽ നിന്നും തരിശ് പാടത്തേക്ക് വെള്ളം ഒഴുകി പാഴാകുന്നത് പരിഹരിക്കാൻ കഴിഞ്ഞിട്ടില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പുത്തൻപള്ളിയ്ക്ക് സമീപത്തെ തരിശു പാടത്തേക്കും ധാരാളം ശുദ്ധജലമാണ് ഒഴുകിപ്പോകുന്നത്. ഇവിടെ പൈപ്പ് പൊട്ടി വെള്ളം പാഴാകുന്ന വിവരം അധികൃതർ കണ്ടിട്ടും കാണാത്തമട്ടാണ്. പ്രധാന ലെെനുകളുടെ അറ്റകുറ്റപ്പണി നടത്താനുള്ള ഉപകരണങ്ങളും സാങ്കേതിക വിദഗദ്ധരും കോട്ടയത്തില്ല. എറണാകുളത്തുനിന്നും ഉപകരണങ്ങളും വിദഗ്ദ്ധരും എത്തിയാലെ പൈപ്പിൻ്റെ തകരാറുകൾക്ക് പരിഹാരമാകു.

ജലവിതരണ വകുപ്പിൻ്റെ പോരായ്മകളുടെ ദുരിതം അനുഭവിച്ചു കൊണ്ടിരിക്കുകയാണ് കുമരകം നിവാസികൾ. പ്രത്യേകിച്ച് ചുളഭാഗം, ആപ്പിത്ര, അട്ടിപ്പീടിക , കരിയിൽ പ്രദേശത്തുള്ളവരാണ് ഏറെ ബുദ്ധിമുട്ടുന്നത്.