play-sharp-fill
നടുഭാഗത്തിന്റെ തേരിലേറി കുമരകം ടൗൺ ബോട്ട് ക്ലബ്ബ് പുന്നമടയിലേക്ക്

നടുഭാഗത്തിന്റെ തേരിലേറി കുമരകം ടൗൺ ബോട്ട് ക്ലബ്ബ് പുന്നമടയിലേക്ക്

 

കുമരകം : ഈ വർഷത്തെ നെഹ്‌റു ട്രോഫി – സിബിഎൽ ജലോത്സവങ്ങളിൽ കുമരകം ടൗൺ ബോട്ട് ക്ലബ്ബ്‌ നടുഭാഗം ചുണ്ടനിൽ മത്സരിക്കും. ഇന്ന് രാവിലെ ചമ്പക്കുളത്ത് നടന്ന ചടങ്ങിൽ ക്ലബ്ബ്‌ ഭാരവാഹികളും, വള്ളസമിതി അംഗങ്ങളും എഗ്രിമെന്റ് കൈമാറിയതോടെയാണ് കൂട്ടുകെട്ടിനു ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായത്. കഴിഞ്ഞ വർഷം ചമ്പക്കുളം ചുണ്ടനിൽ മത്സരിച്ച കെറ്റിബിസി നെഹ്‌റു ട്രോഫി ഫൈനലിൽ ഇഞ്ചുകൾക്കാണ് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത്. ഇത്തവണ പോരായ്മകൾ പരിഹരിച്ചു,

വെള്ളിക്കപ്പ് മുത്തമിടുക എന്നതാണ് ക്ലബ്ബിന്റെ ലക്ഷ്യം. കഴിഞ്ഞ വർഷം നെഹ്‌റു ട്രോഫി ജലോത്സവത്തിൽ യൂബിസി കൈനകരിയുടെ കൂട്ടുകെട്ടിൽ പുന്നമടയിൽ എത്തിയ നടുഭാഗത്തിന് മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപെടേണ്ടി വന്നിരുന്നു.

2019, 2022, 23 എന്നിങ്ങനെ അവസാനം നടന്ന മൂന്ന് നെഹ്‌റു ട്രോഫി മത്സര വള്ളംകളിയിലും നടുഭാഗം ചുണ്ടൻ ഫൈനൽ പ്രവേശനം നേടിയിരുന്നു, ഇതിൽ തന്നെ 2019 ഇൽ പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിന്റെ ചിറകിലേറി നെഹ്‌റു ട്രോഫി – സിബിഎൽ കിരീടം നേടാനും ചുണ്ടന് സാധിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കെറ്റിബിസിയിലൂടെ വീണ്ടുമൊരു കിരീടമാണ് ചുണ്ടൻ സ്വപ്നം കാണുന്നത്. 2018 ഇൽ സമാന കൂട്ടുകെട്ട് പരിശീലന വേളയിൽ ഏവരെയും അമ്പരപ്പിക്കുന്ന പ്രകടനമാണ് മുത്തേരിമടയിൽ കാഴ്ചവെച്ചത്. എന്നാൽ പ്രളയം മൂലം വള്ളംകളി മാറ്റി വെയ്ക്കപ്പെട്ടതോടെ ക്ലബ്‌ പ്രതിസന്ധികൾ നേരിട്ടു.,

ഇത് നെഹ്‌റു ട്രോഫിയിലെ പ്രകടനത്തെ സാരമായി ബാധിക്കുകയും ചെയ്തു. പ്രളയം തകർത്ത കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുമ്പോൾ കുമരകത്തെ വള്ളംകളി പ്രേമികൾ നടുഭാഗത്തിലൂടെ ഇത്തവണ കപ്പ് കുമരകത്ത് എത്തും എന്ന പ്രതീക്ഷയിലാണ്.