play-sharp-fill
കുമരകം ശ്രീനാരായണ ജയന്തി പബ്ലിക് ബോട്ട് റേസ്: സാംസ്കാരിക ഘോഷയാത്രയുടെ സംഘാടകസമിതി രൂപീകരിച്ചു

കുമരകം ശ്രീനാരായണ ജയന്തി പബ്ലിക് ബോട്ട് റേസ്: സാംസ്കാരിക ഘോഷയാത്രയുടെ സംഘാടകസമിതി രൂപീകരിച്ചു

 

കുമരകം : ശ്രീനാരായണ ജയന്തി പബ്ലിക് ബോട്ട് റേസ്.ക്ലബ്ബ് 2024 ആഗസ്റ്റ് 20 ചൊവ്വാഴ്ച കുമരകം കോട്ടത്തോട്ടിൽ സംഘടിപ്പിക്കുന്ന 121-ാമത് ശ്രീനാരായണ ജയന്തി കുമരകം മത്സരവള്ളംകളിയുടെ ഭാഗമായി ശ്രീകുമാരമംഗലം ക്ഷേത്ര സന്നിധിയിൽ നിന്നും ആറ്റാമംഗലം പള്ളി പാരിഷ് ഹാളിലേയ്ക്ക് ആഗസ്റ്റ് 17 ശനിയാഴ്ച വൈകുന്നേരം 4 മണിക്ക് നടക്കുന്ന സാംസ്കാരിക ഘോഷയാത്രയുടെ വിജയത്തിനായി സംഘാടക സമിതി രൂപീകരിച്ചു.

കുമരകം പഞ്ചായത്ത് സാംസ്കാരിക നിലയത്തിൽ നടന്ന സംഘാടക സമിതി രൂപീകരണ യോഗത്തിൽ ക്ലബ്ബ് പ്രസിഡന്റ് വി.എസ്. സുഗേഷ് അധ്യക്ഷത വഹിച്ചു. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.വി ബിന്ദു യോഗം ഉദ്ഘാടനം ചെയ്തു.

കുമരകം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ധന്യ സാബു, നവ നസ്രത്ത് പള്ളി വികാരി റവ. ഫാദർ സിറിയക് വലിയപറമ്പിൽ, എസ്.കെ.എം ദേവസ്വം പ്രസിഡന്റ് എ.കെ ജയപ്രകാശ്, കുമരകം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.കെ ജോഷി, 315 -ാം നമ്പർ കുമരകം റീജണൽ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേശവൻ, ലൈംഷെൽ സഹകരണ സംഘം പ്രസിഡന്റ് കെ.എസ് സലിമോൻ, ക്ലബ്ബ് ഭാരവാഹികളായ എസ്.ഡി പ്രേംജി, എം.കെ വാസവൻ, പി.കെ മനോഹരൻ, കെ.പി പുഷ്കരൻ, വി.എൻ കലാധരൻ എന്നിവരും വിവിധ മത –സാമുദായിക-രാഷ്ട്രീയ സാംസ്ക്കാരിക നേതാക്കളും ചടങ്ങിൽ സംസാരിച്ചു.

രക്ഷാധികാരികളായി കെ.വി ബിന്ദു (കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്), എ.കെ ജയപ്രകാശ് (പ്രസിഡന്റ് എസ്.കെ.എം ദേവസ്വം), റവ:ഫാദർ മാത്യു കുഴിപ്പിള്ളിൽ (വികാരി വള്ളാറപള്ളി), ഉഷേന്ദ്രൻ തന്ത്രി (ശ്രീകുമാരമംഗലം ക്ഷേത്രം), റവ:ഫാദർ വിജി കുരുവിള (വികാരി ആറ്റാമംഗലം പള്ളി), റവ:ഫാ. സിറിയക്

വലിയപറമ്പിൽ (വികാരി നവ നസ്രത്ത് പള്ളി) എന്നിവരെയും, ചെയർപേഴ്സനായി കുമരകം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ധന്യാ സാബുവും, കൺവീനറായി കെ.ജി ബിനുവും ഉൾപ്പെടുന്ന 121 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയും രൂപീകരിച്ചു.