play-sharp-fill
പി.ഡബ്ല്യു.ഡി യോട് പരാതി പറഞ്ഞു മടുത്തു: ഒടുവിൽ നാട്ടുകാർ ഒത്തു ചേർന്നു: റോഡിലെ കുഴിയടച്ചു: സംഭവം കുമരകത്ത്

പി.ഡബ്ല്യു.ഡി യോട് പരാതി പറഞ്ഞു മടുത്തു: ഒടുവിൽ നാട്ടുകാർ ഒത്തു ചേർന്നു: റോഡിലെ കുഴിയടച്ചു: സംഭവം കുമരകത്ത്

സ്വന്തം ലേഖകൻ
കുമരകം : 16-ാം വാർഡിലെ ചുള ഭാഗം റോഡ് എന്നറിയപ്പെടുന്ന പുത്തൻ റാേഡ് – ചുള ഭാഗം റോഡ് പഞ്ചായത്തഗം ആർഷാ ബൈജുവിൻ്റെ നേതൃത്വത്തിൽ കുഴികൾ അടച്ച് സഞ്ചാര യോഗ്യമാക്കി.

പൊതുമരാമത്ത് വകുപ്പിൻ്റെ റോഡായതിനാൽ റോഡ് അറ്റകുറ്റപണികൾക്ക് പഞ്ചായത്തിൽ നിന്നും ഫണ്ട് ലഭിക്കില്ല. വർഷങ്ങളായി പൊതുമരാമത്ത് വകുപ്പിനാേട് റോഡിൻ്റെ ദുരവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ടിട്ടും ഗൗനിച്ചില്ല.

വിദ്യാർത്ഥികൾ ഉൾപ്പടെയുള്ള നുറുക്കണക്കിന് യാത്രക്കാർ ഇതോടെ നീന്തിതുടിച്ചാണ് കുമരകം റോഡിലെത്തിക്കാെണ്ടിരുന്നത്. പൊതുമരാമത്ത് വകുപ്പ് കണ്ണുതുറക്കില്ലെന്നുറപ്പായതോടെ പ്രദേശവാസികളുടെ സഹകരണത്താേടെ ഇന്നലെ പടുകുഴികൾ അടക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒരു ലോഡിന് 8200 രുപാവിലയുള്ള എംഎം ഡബ്ള്യു മണ്ണാണ് ഇറക്കിയത്. മൂന്ന് ലാേഡ് മണ്ണിറക്കി നിരത്തിയെങ്കിലും പൂർണ്ണമായി കുഴികൾ അടഞ്ഞിട്ടില്ല. ഒരു ലോഡ് മണ്ണുകൂടി ഉണ്ടെങ്കിലെ കുഴികൾ പൂർണ്ണമായി അടയ്ക്കാനാകു .

വാർഡുമെമ്പർ ഒരു ലോഡ് മണ്ണിൻ്റെ പണം നൽകി. പ്രദേശവാസിയായ ഒരു വ്യക്തി ഒരു ലാേഡിൻ്റെ വിലയും നൽകി. മൂന്നാമത്തെ ലോഡിൻ്റെ വില നൽകാൻ ഉദാരമതികളായ നാട്ടുകാരുടെ സഹായം തേടുകയാണ് വാർഡുമെമ്പറും സഹപ്രവർത്തകരും. പ്രദേശവാസികളായ എല്ലാവരും ചേർനാണ് മണ്ണ് നിരത്തിയത്.