
കോട്ടയം: ഓണത്തിന് പൂക്കളമിടാനുള്ള ബന്ദിപ്പൂവ് ഇതറി കുമരകത്തു നിന്നാണ്. ഇവിടെ ബന്ദിപ്പൂവ് കൃഷിക്കുള്ള ആദ്യ നടപടികൾ തുടങ്ങി.
കുമരകം പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന പുഷ്പകൃഷി വികസന പദ്ധതിക്ക് തുടക്കമായി. വിവിധ വനിത-പുരുഷ കൂട്ടായ്മകൾക്കൊപ്പം തിരഞ്ഞെടുക്കപ്പെട്ട സ്കൂൾ കുട്ടികൾ ഉൾപ്പെടെയുള്ള പത്തോളം ഗ്രൂപ്പുകളുടെ നേതൃത്വത്തിൽ ഓണവിപണി ലക്ഷ്യമാക്കിയാണ് ബന്ദിപ്പൂകൃഷി നടത്തുന്നത്.
പഞ്ചായത്തിന്റെ 2026-27 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 24,000 രൂപ ചെലവഴിച്ചാണ് ഗുണമേന്മയുള്ള 8,000 ബന്ദിപ്പൂതൈകൾ വിതരണം ചെയ്തത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൈരളി ജെ.എൽ.ജി. ഗ്രൂപ്പിന്റെ നേതൃത്വത്തിൽ മേലേക്കര വാർഡിൽ നടപ്പിലാക്കുന്ന കൃഷിയുടെ ഉദ്ഘാടനം പഞ്ചായത്തംഗം പി.കെ. സേതു നിർവ്വഹിച്ചു. ഗ്രൂപ്പ് അംഗങ്ങളായ സരിത പി.എസ്., ഗീത ജയചന്ദ്രൻ, അമ്മിണി ഗോപി, പൊന്നമ്മ നടേശൻ, ഓമന സജി, സുജ മേലേക്കര എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.







