ദാഹമകറ്റാൻ നാട്ടുകാരും പോലീസും ടാങ്കർ ലോറിയെ കാത്തിരിക്കുന്നു: കുമരകം കടുത്ത ജലക്ഷാമത്തിലേക്ക്: ഓവർ ഹെഡ് ടാങ്കിൽ വെള്ളം എത്താത്തതാണ്കാരണം:
:
സ്വന്തം ലേഖകൻ
കുമരകം: കുമരകത്ത് എല്ലാ വീടുകൾക്കും സ്ഥാപനങ്ങൾക്കും കുടിവെള്ള കണക്ഷൻ ഉണ്ടെ
ങ്കിലും ആവശ്യങ്ങൾ നിറവേ
റ്റണമെങ്കിൽ വെള്ളം വിലക്കു വാങ്ങണം. കുമരകത്തുള്ള രണ്ട് ഓവർ ഹെഡ്ഡ് ടാങ്കുകളിലും ഈ കൊടുംചൂടിൽ വെള്ളം ആവശ്യാനുസരണം എത്തുന്നില്ല.
ചന്ത ഭാഗത്തെ ഓവർ ഹെഡ്ഡ് ടാങ്കിൽ നിന്നും അകലെയുള്ള കരിയിൽ പ്രദേശത്തെ ജനങ്ങൾക്ക് വെള്ളം ലഭിക്കുന്നില്ലെന്ന പരാതി മാസങ്ങളായി പരഹരിച്ചിട്ടില്ല. എന്നാൽ ഈ ഓവർഹെഡ്ഡ് ടാങ്കിൻ്റെ സമീപത്തുള്ള പാേലീസ് സ്റ്റേഷനിൽ പോലും കഴിഞ്ഞ ദിവസം ടാങ്കർ ലാേറിയിൽ വെള്ളം എത്തിക്കേണ്ട അവസ്ഥയുണ്ടായി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പോലീസ് ഉദ്യോഗസ്ഥർ സ്വന്തം കൈയ്യിൽ നിന്നും പണം മുടക്കിയാണ് ടാങ്കർ ലാേറിയിൽ വെള്ളമെത്തിച്ചത്. നിയമപാലകരായ പോലീസ് വകുപ്പ് ഉദ്യോഗസ്ഥരുടെ അവസ്ഥ ഇതാണെങ്കിൽ സാധാരണക്കാരുടെ അവസ്ഥ പറഞ്ഞറിയിക്കേണ്ടതില്ലല്ലാേ .
പാവപ്പെട്ടവരുടെ കാര്യമാണ് കഷ്ടത്തിലാവുന്നത്. പൈപ്പു ജലത്തെ മാത്രം ആശ്രയിച്ചു കഴിയുന്ന നൂറുകണക്കിന് കുടുംബങ്ങളാണ് കുമരകത്തുള്ളത്. എത്രയും വേഗം ജലക്ഷാമം പരിഹരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.