കുമരകം പഞ്ചായത്തിലാകെ പൂക്കളുടെ സുഗന്ധം പരക്കുകയാണ്:ഓണക്കാലത്തിന് വേണ്ടി പഞ്ചായത്ത് പദ്ധതിയിലാണ് ചെണ്ടുമല്ലി കൃഷി ആരംഭിച്ചത്: ഇപ്പോൾ പൂക്കളുടെ വിളവെടുപ്പിന് തുടക്കമായി.
സ്വന്തം ലേഖകൻ
കുമരകം: കുമരകം പഞ്ചായത്തിലാകെ പൂക്കളുടെ സുഗന്ധം പകരക്കുകയാണ്. ഓണത്തെ വരവേല്ക്കാൻ കുമരകത്ത് ചെണ്ടുമല്ലി പൂവുകളുടെ വസന്തകാലം. കുമരകത്തെ എല്ലാ വാർഡുകളിലും വിളവെടുപ്പിന് തയ്യാറായ ചെണ്ടുമല്ലി
പുക്കൾ പൂത്തുലഞ്ഞ് തലയാട്ടിനില്കുന്ന മനോഹര കാഴ്ചയാണ്.
കുമരകത്ത് എത്തുന്ന സഞ്ചാരികളുടെ മനം കവരുകയാണ് ചെണ്ടുമല്ലി പൂക്കൾ.
15-ാംവാർഡിൽ ശ്രീകുമാരമംഗലം ജെ.എൽ.ജി ഗ്രൂപ്പിന്റെ ചെണ്ടുമല്ലി കൃഷിയിടത്തിൽ
കുമരകം പഞ്ചായത്ത് പ്രസിഡന്റ് ധന്യാസാമ്പു വിളവെടുപ്പിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു.
വാർഡ് മെമ്പർ മായ സുരേഷ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ
പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി.ഐ ഏബ്രഹാം ,പഞ്ചായത്ത് അംഗം പി.എസ് അനീഷ് എന്നിവർ പങ്കെടുത്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കുമരകം പഞ്ചായത്തിന്റെ 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കൃഷി വകുപ്പിന്റെ മേൽനോട്ടത്തിലാണ് ഓണക്കാലത്തിന് വേണ്ടി ചെണ്ടുമല്ലി കൃഷി ആരംഭിച്ചത്. കുടുംബശ്രീ ഗ്രൂപ്പുകൾക്ക് 50% സബ്സിഡി നിരക്കിൽ തൈകൾ വിതരണം ചെയ്ത് ജൂലൈ ആദ്യമാണ് കൃഷി ആരംഭിച്ചത്.
ഗവൺമെൻറ് ഏജൻസി ഹഡ്കോ ഉത്പാദിച്ച ഹൈബ്രിഡ് തൈകളാണ് നട്ടത്.
6 രൂപ വിലയുള്ള തൈകൾക്ക് 50 ശതമാനം സബ്സിഡിയോട് കൂടിയാണ് തൈകൾ ഗ്രൂപ്പിന് നല്കിയത്. രണ്ട് മാസങ്ങൾക്കാെണ്ട് കൃഷിയുടെ വിളവെടുപ്പ്നടത്താം. തുടർച്ചയായ മഴ കൃഷിക്ക് ദോഷകരമായെന്ന് ഗ്രൂപ്പ് അംഗങ്ങൾ പറഞ്ഞു.
ശ്രീകുമാരമംഗലംജെ. എൻ. ജി ഗ്രൂപ്പ് അംഗങ്ങളായ ജയശീരാജു,
രമാ ഷാജി, യമുന, ബിന്ദു, സ്വപ്ന, സൗമ്യ എന്നിവരുടെ നേതൃത്വത്തിലാണ് കൃഷി നടത്തിയത്.