
കൊല്ലം: കുളത്തൂപ്പുഴയില്‍ കാട്ടാന ആക്രമണം.
കുളത്തൂപ്പുഴ ഡാലികരിക്കം സ്വദേശി പ്രകാശിന് പരുക്കേറ്റു. 48 കാരനായ പ്രകാശിനെ കാട്ടാന തുമ്പിക്കൈയില്‍ ചുഴറ്റി എറിയുകയായിരുന്നു.
ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരുംവഴി കാട്ടാന ആക്രമിക്കുകയായിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

സമീപത്തെ തോട്ടില്‍ വീണ് പ്രകാശിന്റെ തോളെല്ലിന് അടക്കം പരുക്കേറ്റിട്ടുണ്ട്. നിലവില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ് പ്രകാശ്.







