വയോധികയുടെ സ്വർണമാല പൊട്ടിച്ച് കടന്നു കളഞ്ഞു ; പ്രതിയെ പിടികൂടി പോലീസ്

Spread the love

കണ്ണൂർ : കുടിയാൻമലയില്‍ വയോധികയുടെ സ്വർണ മാല കവർന്ന കേസില്‍ മരംമുറി തൊഴിലാളിയായ യുവാവ് റിമാൻഡില്‍. നടുവില്‍ ഉത്തൂരില്‍ താമസിക്കുന്ന ഇടുക്കി കൈരിങ്കുന്നം എഴുകുംവയല്‍ വലിയ തോവാള കല്‍ക്കൂന്തലിലെ കൂന്തോട്ടുകുന്നേല്‍ മനുമോഹനനാണ് (36) അറസ്റ്റിലായത്.

കഴിഞ്ഞ ബുധനാഴ്ച വൈകുന്നേരം 5 മണിയോടെയാണ് ഉത്തൂരിലെ പ്രാൻ പൊന്നിയുടെ കഴുത്തില്‍ നിന്നുമാണ് മാല പൊട്ടിച്ചെടുത്തത്.

പൊന്നിയുടെ പരാതിയില്‍ കുടിയാൻമല പോലിസ് കേസ്സെടുത്തിരുന്നു. കുടിയാൻമല എസ് ഐ എൻ ചന്ദ്രൻ്റെ നേതൃത്തിലുള്ള പോലിസ് സംഘം വടകര റെയില്‍വേ സ്റ്റേഷനില്‍ വെച്ചാണ് പ്രതിയെ പിടികൂടിയത് . തളിപ്പറമ്ബ് ഡി വൈ എസ് പി പ്രദീപൻ കണ്ണിപൊയിലിൻ്റെ മേല്‍നോട്ടത്തില്‍ ആലക്കോട് പോലിസ് ഇൻസ്പെക്ടർ മഹേഷ് കെ നായരുടെ നേതൃത്വത്തിലാണ് കേസ് അന്വേഷണം നടന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കെ എസ് ഇ ബിയില്‍ മീറ്റർ റീഡറായി കാസർക്കോടും ആറളത്തും താല്ക്കാലികാടിസ്ഥാനത്തില്‍ മനുമോഹനൻ ജോലി ചെയ്തിരുന്നു. ഇടുക്കിയിലെ ഭാര്യയുമായി വിവാഹബന്ധം വേർപ്പെടുത്തിയ മനുമോഹൻ ആറളത്തെ ഒരു സ്ത്രീക്കൊപ്പം ആറു വർഷമായി ഉത്തൂരിലാണ് താമസം. മരംമുറി തൊഴിലാണ് മനുമോഹൻ ഇപ്പോള്‍ ചെയ്തുവരുന്നത്.