സ്ത്രീകള്‍ക്ക് വേണ്ടി ടൂര്‍ പാക്കേജ് ഒരുക്കി കെഎസ്ആര്‍ടിസി; വനിതാ സംഘടനകള്‍ക്കും ഗ്രൂപ്പുകള്‍ക്കും അവര്‍ ആവശ്യപ്പെടുന്ന പാക്കേജുകള്‍; വരുമാനം വര്‍ധിപ്പിക്കുക ലക്ഷ്യം
സ്വന്തം ലേഖകൻ
സ്ത്രീകള്‍ക്ക് വേണ്ടി ടൂര്‍ പാക്കേജ് ഒരുക്കി കെഎസ്ആര്‍ടിസി. വനിതാ സംഘടനകള്‍ക്കും ഗ്രൂപ്പുകള്‍ക്കും അവര്‍ ആവശ്യപ്പെടുന്ന പാക്കേജുകള്‍.മാര്‍ച്ച് എട്ട് വനിതാ ദിനത്തോടനുബന്ധിച്ചാണ് സ്ത്രീകള്‍ക്ക് വേണ്ടി ഇത്തരത്തിലൊരു ടൂര്‍ പാക്കേജ് കെഎസ്ആര്‍ടിസി ഒരുക്കുന്നത്. മാര്‍ച്ച് 8 മുതല്‍ 13 വരെയാണ് യാത്രകള്‍ സംഘടിപ്പിക്കുന്നത്.
വനിതാ സംഘടനകള്‍ക്കും ഗ്രൂപ്പുകള്‍ക്കും അവര്‍ ആവശ്യപ്പെടുന്ന ടൂര്‍ പാക്കേജുകള്‍ ക്രമീകരിച്ച് നല്‍കുമെന്നാണ് കെഎസ്ആര്‍ടിസി അറിയിച്ചിരിക്കുന്നത്.
കെഎസ്ആര്‍ടിസിയുടെ ബജറ്റ് ടൂറിസം സെല്ലാണ് യാത്ര ഒരുക്കുന്നത്. കേരളത്തിലെ വിനോദസഞ്ചാരകേന്ദ്രങ്ങള്‍ കോര്‍ത്തിണക്കി കുറഞ്ഞ ചെലവില്‍ യാത്രചെയ്യാന്‍ കഴിയുന്ന സംവിധാനമാണ് ‘ബജറ്റ് ടൂറിസം സെല്‍’.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കോവിഡ് പ്രതിസന്ധിയാലാക്കിയ ടൂറിസം മേഖലയെ സജീവമാക്കുന്നതോടൊപ്പം, കെ.എസ്.ആര്‍.ടി.സി.യുടെ വരുമാനം വര്‍ധിപ്പിക്കുക എന്നതുകൂടിയാണ് പദ്ധതിയുടെ ലക്ഷ്യം.
കേരളത്തിലെ 11 ജില്ലകളില്‍ നിന്നായി 56 ട്രിപ്പുകളാണ് കെഎസ്ആര്‍ടിസി ഒരുക്കിയിരിക്കുന്നത്. ഒരു സംഘത്തിന് രണ്ട് ദിവസത്തേക്കുളള യാത്രകള്‍ വരെ ക്രമീകരിച്ച് നല്‍കും.
എല്ലാ യാത്രകളിലും വനിതാ കണ്ടക്ടറുടെ സേവനം ഉറപ്പുവരുത്തും. പാക്കേജിന്റെ ഭാഗമായി സംഘത്തിന് ഭക്ഷണവും ലഭ്യമായിരിക്കും. ഒരു സംസ്ഥാനത്തെ പൊതുഗതാഗത സംവിധാനം വനിതാദിനത്തിൽ സ്ത്രീകൾക്കായി പ്രത്യേക ടൂർ പാക്കേജ് ഒരുക്കുന്നത് ചരിത്രത്തിൽ ഇതാദ്യമാണ്.