play-sharp-fill
കെഎസ്‌ആര്‍ടിസി ശമ്പള വിതരണത്തിന് 30 കോടി രൂപ അനുവദിച്ചു; തീരുമാനം തൊഴിലാളി സംഘടനകളുടെ സമരപ്രഖ്യാപനത്തിന് പിന്നാലെ

കെഎസ്‌ആര്‍ടിസി ശമ്പള വിതരണത്തിന് 30 കോടി രൂപ അനുവദിച്ചു; തീരുമാനം തൊഴിലാളി സംഘടനകളുടെ സമരപ്രഖ്യാപനത്തിന് പിന്നാലെ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കെഎസ്‌ആര്‍ടിസി ശമ്പള വിതരണത്തിന് ധനവകുപ്പ് 30 കോടി രൂപ അനുവദിച്ചു.


ശമ്പളം ഉടന്‍ തന്നെ വിതരണം ചെയ്യും.
ശമ്പളം മുടങ്ങിയതില്‍ പ്രതിഷേധിച്ച്‌ കെഎസ്‌ആര്‍ടിസിയില്‍ സിഐടിയുസി – എഐടിയുസി സംഘടനകള്‍ സൂചനാ പണിമുടക്ക് പ്രഖ്യാപിച്ചതിനു പിന്നാലെയാണ് നടപടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ മാസം 28-ന് സൂചനാ പണിമുടക്ക് പ്രഖ്യാപിച്ച സിഐടിയു അഞ്ചാം തീയതിക്ക് മുൻപ് ശമ്പളം നല്‍കുമെന്ന ഉറപ്പ് ഗതാഗതമന്ത്രി പാലിച്ചില്ലെന്ന് വിമര്‍ശിച്ചിരുന്നു. പണിമുടക്കിന് ബിഎംഎസ്സും പിന്തുണ പ്രഖ്യാപിച്ചിരുന്നു.

വിഷുവിന് മുന്‍പ് ശമ്പളം കൊടുത്തില്ലെങ്കില്‍ ഡ്യൂട്ടി ബഹിഷ്കരിച്ച്‌ അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങുമെന്നാണ് എഐടിയുസി മുന്നറിയിപ്പ് നല്‍കിയത്. സമരം ചെയ്താൽ പൈസ വരുമോ എന്നായിരുന്നു പണിമുടക്ക് പ്രഖ്യാപനത്തെക്കുറിച്ചുള്ള ഗതാഗതമന്ത്രിയുടെ പ്രതികരണം.

കെഎസ്‌ഇബി വിവാദങ്ങള്‍ക്കിടയില്‍ മറ്റൊരു പൊതുമേഖലാ സ്ഥാപനമായ കെഎസ്‌ആ‍ര്‍ടിസിയിലും കടുത്ത പ്രതിസന്ധി നേരിടുകയാണ് സംസ്ഥാന സര്‍ക്കാര്‍. ഒരു വശത്ത് കൊട്ടിഘോഷിച്ച്‌ കെ സ്വിഫ്റ്റ് നടപ്പാക്കിയപ്പോള്‍ മറുവശത്ത് 13-ാം തിയ്യതി ആയിട്ടും ശമ്പളം നല്‍കാത്തതാണ് യൂണിയനുകള്‍ സമരം പ്രഖ്യാപിക്കാന്‍ കാരണം.

ഇടത് സംഘടനകള്‍ തന്നെയാണ് മന്ത്രിയെയും കെഎസ്‌ആര്‍ടിസി മാനേജ്മെന്‍റിനെയും രൂക്ഷമായി വിമര്‍ശിച്ച്‌ സമരത്തിനിറങ്ങുന്നത്. കെ സ്വിഫ്റ്റില്‍ എം പാനല്‍ ജീവനക്കാരെ നിയമിക്കുമെന്ന മുഖ്യമന്ത്രിയുടെ ഉറപ്പ് പാലിച്ചില്ലെന്നും സിഐടിയു കുറ്റപ്പെടുത്തുന്നു.