play-sharp-fill
കെഎസ്ആർടിസിക്ക് ഒപ്പമുള്ള ദീർഘദൂര യാത്രകൾ ഇനി ലക്ഷ്വറി; എതിർപ്പുകൾ അവ​ഗണിച്ച് കെ-സ്വിഫ്റ്റ് യാഥാർത്ഥ്യമാകുന്നു; ആദ്യ ബസ് ഇന്ന് തിരുവനന്തപുരത്ത്

കെഎസ്ആർടിസിക്ക് ഒപ്പമുള്ള ദീർഘദൂര യാത്രകൾ ഇനി ലക്ഷ്വറി; എതിർപ്പുകൾ അവ​ഗണിച്ച് കെ-സ്വിഫ്റ്റ് യാഥാർത്ഥ്യമാകുന്നു; ആദ്യ ബസ് ഇന്ന് തിരുവനന്തപുരത്ത്

സ്വന്തം ലേഖകൻ

തിരുവനന്തപുരം: രാജ്യത്തെ തന്നെ വോള്‍വോയുടെ ഏറ്റവും മികച്ച ലക്ഷ്വറി ബസ് വാങ്ങാനൊരുങ്ങുകയാണ് കെഎസ്‌ആര്‍ടിസി.ദീര്‍ഘദൂര സര്‍വീസ് ബസുകളിലെ യാത്രക്കാര്‍ക്ക് മികച്ച യാത്രാ സൗകര്യം ഒരുക്കുകയാണ് ലക്ഷ്യം.

കെഎസ്‌ആര്‍ടിസിക്കായി രൂപീകരിച്ച്‌ കെ സ്വിഫ്റ്റ് എന്ന കമ്പനിക്കുള്ളതാണ് പുതിയ ബസ്. രാജ്യത്ത് ആദ്യമായി വോള്‍വോയുടെ പുതിയ ശ്രേണിയില്‍ നിര്‍മ്മിച്ച ആദ്യ എട്ട് സ്ലീപ്പര്‍ ബസുകളാണ് കമ്പനി കെഎസ്‌ആര്‍ടിസിക്ക് നല്‍കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വോള്‍വോയുടെ ഷാസിയില്‍ വോള്‍വോ തന്നെയാണ് ആദ്യമായി പുതിയ ബസ്സിന്‍റെ ബോഡി നിര്‍മ്മിച്ചത്. സാധാരണ ഷാസികള്‍ മാത്രമാണ് വോള്‍വോ നിര്‍മ്മിക്കാറ് പതിവ്. 14 മീറ്ററോളം നീളമുള്ള ഷാസിയില്‍ 39 ബെര്‍ത്തുകളാണ് ആകെ ബസിനുള്ളത്. മികച്ച ലഗ്ഗേജ് സ്പേസും, സീറ്റിങ്ങും എടുത്ത് പറയണം. 12 സ്പീഡ് ഗിയര്‍ ബോക്സും, ഇലക്‌ട്രിക് എയര്‍ സസ്പെന്‍ഷന്‍, ഇലക്‌ട്രിക് ബ്രേക്കിങ്ങ് സിസ്റ്റം എന്നിവയും ബസിന്‍റെ ഫീച്ചറാണ്.

വോള്‍വോ ഡി8 കെ-6 460 എച്ച്‌ പി ഡീസല്‍ എഞ്ചിനാണ് ബസ്സിന്‍റേത്. വോള്‍വോ പറയുന്ന എല്ലാ സേഫ്റ്റി ഫീച്ചറുകളുമടങ്ങുന്ന വണ്ടിയുടെ ശരാശരി വില 1.5 കോടിയാണ് പ്രതീക്ഷിക്കുന്നത്. വോള്‍വോ ബസ് വിപണി സജീവമാകുന്നതിനാല്‍ കൂടുതല്‍ വില വര്‍ധന വരുന്ന വര്‍ഷങ്ങളില്‍ ഉണ്ടാവും എന്നാണ് പ്രതീക്ഷിക്കുന്നത്.

2017-ന് ശേഷം ഇതാദ്യമായാണ് ഇത്രയും അത്യാധുനിക ബസ് കെഎസ്‌ആര്‍ടിസി വാങ്ങുന്നത്. വോള്‍വോ കൂടാതെ അശോക് ലെയ് ലാന്‍റിന്‍റേയും 72 എയര്‍ സസ്പെന്‍ഷന്‍ ബസുകള്‍ കെഎസ്‌ആര്‍ടിസി വാങ്ങുന്നുണ്ട്. 50 കോടിരൂപയാണ് സ്വിഫ്റ്റിനായി പുത്തന്‍ ബസു വാങ്ങാന്‍ സര്‍ക്കാര്‍ അനുവദിച്ചത്. ഇത്തരത്തില്‍ 100 പുതിയ ബസ്സുകളാണ് സ്വിഫ്റ്റിനായി എത്തുന്നത്.