
തിരുവനന്തപുരം: കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യയാത്രയിൽ ഇന്ന് സർക്കാറിന് റിപ്പോർട്ട് സമർപ്പിക്കും. കെഎസ്ആർടിസി നൽകിയ കണക്കിന്റെ അടിസ്ഥാനത്തിൽ ഗതാഗത സെക്രട്ടറി തയ്യാറാക്കിയ റിപ്പോർട്ടാണ് സമർപ്പിക്കുക.
ഗതാഗത സെക്രട്ടറിയുടെ റിപ്പോർട്ട് തിങ്കളാഴ്ച ചേരുന്ന മന്ത്രി സഭ യോഗത്തിൽ ചർച്ച ചെയ്യുക. സൗജന്യയാത്ര ഏത് തലത്തിൽ നടപ്പാക്കണമെന്ന കാര്യങ്ങൾ മന്ത്രി സഭ യോഗത്തിൽ തീരുമാനമാവുമെന്നാണ് കരുതുന്നത്.
ജൂൺ 15 മുതലാണ് സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ സൗജന്യ ബസ് സർവീസ് പ്രഖ്യാപിച്ചിരിക്കുന്നത്. ഓരോ തരം ബസിലും നടപ്പാക്കിയാൽ ഉണ്ടായേക്കാവുന്ന നഷ്ടത്തിന്റെ കണക്കാണ് കഴിഞ്ഞ ദിവസം കെഎസ്ആർടിസി ഗതാഗത സെക്രട്ടറിക്ക് കൈമാറിയിരിക്കുന്നത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group







