ബസുകളുടെ തത്സമയ യാത്രാ വിവരം യാത്രക്കാർക്കു പങ്കുവയ്ക്കാം ; ബസുകളുടെ വരവും പോക്കും ഇനി ഗൂഗിൾ മാപ്പ് നോക്കി അറിയാം
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ഇനി ഗൂഗിൾ മാപ്പ് നോക്കി കെഎസ്ആർടിസി ദീർഘ ദൂര ബസുകളുണ്ടോ എന്നറിയാം. ബസുകളുടെ വരവും പോക്കും ഗൂഗിൾ മാപ്പ് നോക്കി അറിയാനുള്ള സൗകര്യമാണ് യാത്രക്കാർക്കായി ഒരുങ്ങുന്നത്. ആദ്യ ഘട്ടത്തിൽ തമ്പാനൂർ ഡിപ്പോയിലെ ദീർഘ ദൂര കെഎസ്ആർടിസി ബസുകളാണ് ഗൂഗിൾ മാപ്പിലേക്ക് കയറുന്നത്.
വഴിയിൽ നിൽക്കുന്ന യാത്രക്കാർക്ക് മാപ്പ് നോക്കി ബസുകളുടെ സമയക്രമം അറിയനാകും. ഗൂഗിൾ ട്രാൻസിസ്റ്റ് സംവിധാനം വഴിയാണ് യാത്രക്കാർക്ക് വിവരങ്ങൾ ലഭ്യമാക്കുന്നത്. 1200 സൂപ്പർ ക്ലാസ് ബസുകളിൽ പകുതിയോളം ബസുകളുടെ ഷെഡ്യൂൾ ഗൂഗിളഅ ട്രാൻസിസ്റ്റിലേക്ക് മാറ്റിക്കഴിഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ബസുകളിൽ ജിപിഎസ് ഘടിപ്പിക്കുന്ന പ്രവൃത്തി അന്തിമ ഘട്ടത്തിലാണ്. ഇവ പ്രവർത്തന സജ്ജമായാൽ ബസുകളുടെ തത്സമയ യാത്രാ വിവരം (ലൈവ് ലൊക്കേഷൻ) യാത്രക്കാർക്കു പങ്കുവയ്ക്കാനാകും. സിറ്റി സർക്കുലർ, ബൈപ്പാസ് റൈഡറുകൾ എന്നിവയും ഇതിലേക്ക് എത്തിയിട്ടുണ്ട്.
മൊബൈൽ ആപ്പായ കെഎസ്ആർടിസി നിയോയിൽ സിറ്റി സർക്കുലർ ബസുകളുടെ തത്സമയ യാത്രാ വിവരങ്ങൾ ലഭിക്കും. ഭാവിയിൽ ദീർഘ ദൂര ബസുകളും ഇതേ രീതിയിൽ മൊബൈൽ ആപ്പിലേക്ക് എത്തും.
മൊബൈൽ ആപ്പായ കെ.എസ്.ആർ.ടി.സി. നിയോയിൽ സിറ്റി സർക്കുലർ ബസുകളുടെ തത്സമയം യാത്രാവിവരങ്ങൾ ലഭിക്കും. ഭാവിയിൽ ദീർഘദൂര ബസുകളും ഇതേ രീതിയിൽ മൊബൈൽ ആപ്പിലേക്ക് എത്തും.