play-sharp-fill
‘ഇതുപോലൊരു ജനം കണ്ടിട്ടില്ല, റോഡ് പോലും കാണാനായില്ല’; അഞ്ച് മണിക്കൂറെന്ന് കരുതി പുറപ്പെട്ടതാണ്’; ജനങ്ങളുടെ നിലവിളി കേള്‍ക്കുമ്പോള്‍ ഞങ്ങള്‍ക്കും സങ്കടം വരുന്നു; ക്ഷീണമല്ല അഭിമാനമാണ് തോന്നുന്നതെന്ന് വിലാപയാത്രയുടെ സാരഥികള്‍……!

‘ഇതുപോലൊരു ജനം കണ്ടിട്ടില്ല, റോഡ് പോലും കാണാനായില്ല’; അഞ്ച് മണിക്കൂറെന്ന് കരുതി പുറപ്പെട്ടതാണ്’; ജനങ്ങളുടെ നിലവിളി കേള്‍ക്കുമ്പോള്‍ ഞങ്ങള്‍ക്കും സങ്കടം വരുന്നു; ക്ഷീണമല്ല അഭിമാനമാണ് തോന്നുന്നതെന്ന് വിലാപയാത്രയുടെ സാരഥികള്‍……!

സ്വന്തം ലേഖിക

കോട്ടയം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ വിലാപയാത്ര പുതുപ്പള്ളിയിലേയ്ക്ക് പുറപ്പെടുമ്പോഴും ഒരു തരി പോലും ക്ഷീണമില്ലാതെ അഭിമാനത്തോടെയിരിക്കുകയാണ് കെഎസ്‌ആര്‍ടിസി ഡ്രൈവര്‍മാരായ തിരുവനന്തപുരം സ്വദേശി ശ്യാമും എറണാകുളം സ്വദേശി സി.വി.ബാബുവും.

അഞ്ച് മണിക്കൂര്‍ കൊണ്ട് വിലാപയാത്ര കോട്ടയത്തെത്തിച്ച്‌ തിരികെയെത്താമെന്ന് കരുതിയ ഇവര്‍ ഒരു ദിവസം പിന്നിട്ടിട്ടും യാത്ര തുടരുകയാണ്. വിലാപയാത്രയ്ക്കിടെ ഉണ്ടായ അനുഭവങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് ഇവര്‍.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

‘കോട്ടയം വരെയെത്തി മടങ്ങാൻ പത്തോ പതിനൊന്നോ മണിക്കൂര്‍ മതി. ഇനി രണ്ട് മണിക്കൂര്‍ കൂടുതലായാലും പ്രശ്നമില്ല എന്ന് കരുതിയാണ് യാത്ര പുറപ്പെട്ടത്. എന്നാല്‍ ആദ്യത്തെ നാലര കിലോമീറ്റര്‍ പിന്നിടാൻ തന്നെ മൂന്ന് മണിക്കൂര്‍ സമയമെടുത്തു.

അതോടെ അടുത്ത ദിവസമെങ്കിലും എത്താൻ സാധിച്ചാല്‍ മതിയെന്നായി. ഉമ്മൻ ചാണ്ടിയെ പോലൊരു വ്യക്തിയുടെ വിലാപയാത്രയില്‍ സാരഥിയാകാൻ കഴിഞ്ഞതില്‍ വളരെ അഭിമാനമുണ്ട്.

മഴയും വെയിലും പരിഗണിക്കാതെ രാത്രി ഏറെ വൈകിയിട്ട് പോലും ഒരേ രീതിയില്‍ ജനപ്രവാഹമായിരുന്നു. ജനങ്ങളുടെ നിലവിളി കേള്‍ക്കുമ്പോള്‍ ഞങ്ങള്‍ക്കും സങ്കടം വരുന്നുണ്ടായിരുന്നു. ഏറെ വൈകിയിട്ടും അദ്ദേഹത്തെ അവസാനമായി കാണാൻ കാത്തിരുന്ന ജനങ്ങളുടെ ക്ഷമ കാരണമാകാം ഇത്രയും സമയം വണ്ടിയോടിച്ചിട്ടും ഒരു മടുപ്പും തോന്നിയില്ല.