
സ്വന്തം ലേഖിക
തിരുവനന്തപുരം; കെഎസ്‌ഇബിയില്‍ വിലക്ക് ലംഘിച്ച് സമരം ചെയ്തിന് നടപടി നേരിട്ട യൂണിയന്‍ നേതാവിന് വന്‍ തുക പിഴയിട്ടു.
കെഎസ്‌ഇബി ഓഫീസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ എംജി സുരേഷ് കുമാറിനാണ് കെഎസ്‌ഇബി 6,72,560 രൂപ പിഴയിട്ടത്.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് എം.എം.മണിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായിരുന്നപ്പോള്‍ കെ എസ് ഇ ബി ബോര്‍ഡ് വാഹനം വ്യക്തിപരമായ കാര്യങ്ങള്‍ക്ക് ഉപയോഗിച്ചതിനാണ് പിഴ . 6,72,560 രൂപ അടയ്‌ക്കണമെന്ന് കാണിച്ചാണ് കെ എസ് ഇ ബി ചെയര്‍മാന്‍ നോട്ടീസ് അയച്ചിരിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

21 ദിവസത്തിനുള്ളില്‍ പിഴയൊടുക്കണമെന്നാണ് നിര്‍ദ്ദേശം. പ്രതികാര നടപടി ഉണ്ടാകില്ലെന്ന മന്ത്രിയുടെ ഉറപ്പിന് പിന്നാലെയാണ് പിഴ നോട്ടീസ്.10 ദിവസത്തിനകം തൃപ്തികരമായ വിശദീകരണം നല്‍കിയില്ലെങ്കില്‍ 12 ഗഡുക്കളായി ശമ്പളത്തിൽ നിന്ന് പിടിക്കുമെന്നും നോട്ടീസില്‍ പറയുന്നുണ്ട്.
വൈദ്യുതി ഭവന്‍ വളയല്‍ സമരം നടന്ന ദിവസമാണ് നോട്ടീസിറങ്ങിയത്. എന്നാല്‍, നോട്ടീസ് കിട്ടിയിട്ടില്ലെന്ന് സുരേഷ് കുമാര്‍ പറയുന്നു. ആക്ഷേപം അസംബന്ധമാണെന്നും സുരേഷ് കുമാര്‍ ആരോപിച്ചു.
നേരത്തെ സര്‍വ്വീസ് ചട്ടങ്ങള്‍ക്ക് വിരുദ്ധമായി സമരത്തിന് ആഹ്വാനം ചെയ്തുവെന്നും സ്ത്രീത്വത്തെ അവഹോളിച്ചുവെന്ന അടിസ്ഥാന രഹിതമായ ആക്ഷേപം ഉന്നയിച്ചുവെന്നും ചൂണ്ടിക്കാണിച്ച് സുരേഷ് കുമാറിനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.സുരേഷ് നടപടിയെ ചോദ്യം ചെയ്തതിന് പിന്നാലെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചിരുന്നു.







