Spread the love

മലയാള സിനിമയുട മുതിർന്ന നടൻ മധുവിനെ സന്ദർശിച്ച് നടൻ കൃഷ്ണകുമാറും ഭാര്യ സിന്ധുവും. മധുവിൻ്റെ വസതിയിലെത്തിയാണ് ഇരുവരും അദ്ദേഹത്തെ സന്ദർശിച്ചതും അനുഗ്രഹം തേടിയതും. ഈ സന്തോഷ നിമിഷം കൃഷ്ണകുമാർ തൻ്റെ സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവെച്ചു.

video
play-sharp-fill

മധുവിനെ ‘മലയാള സിനിമയിലെ ജീവിക്കുന്ന ഇതിഹാസം’ എന്നാണ് കൃഷ്ണകുമാർ തൻ്റെ കുറിപ്പിൽ വിശേഷിപ്പിച്ചിരിക്കുന്നത്. അദ്ദേഹത്തോടൊപ്പം നിരവധി സിനിമകളിലും ടെലിവിഷൻ പരമ്പരകളിലും ഒരുമിച്ച് അഭിനയിക്കാൻ സാധിച്ചതിൻ്റെ പഴയകാല ഓർമ്മകളും ഈ കൂടിക്കാഴ്ചയിൽ ഇരുവരും പങ്കുവെച്ചു.

“പ്രിയപ്പെട്ട മധു സാറിനു എല്ലാവിധ നന്മകളും ഐശ്വര്യവുമുണ്ടാവട്ടെ എന്നു പ്രാർത്ഥിക്കുന്നു,” എന്ന് കുറിച്ചുകൊണ്ടാണ് കൃഷ്ണകുമാർ തൻ്റെ പോസ്റ്റ് അവസാനിപ്പിച്ചിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group