play-sharp-fill
കെ. റെയിൽ പുതുവർഷ ദിനത്തിൽ മനുഷ്യമതിൽ തീർക്കും

കെ. റെയിൽ പുതുവർഷ ദിനത്തിൽ മനുഷ്യമതിൽ തീർക്കും

കോട്ടയം:
കെ.റെയില്‍ സില്‍വര്‍ ലൈന്‍ പദ്ധതി കേരളാ സര്‍ക്കാര്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സില്‍വര്‍ ലൈന്‍ വിരുദ്ധ ജനകീയ സമിതി കോട്ടയം ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ പുതുവത്സര ദിനത്തില്‍ രാവിലെ 11 മണിക്ക് കോട്ടയം, പത്തനംതിട്ട ജില്ലാ അതിര്‍ത്തിയായ വള്ളോക്കുന്നില്‍ മനുഷ്യമതില്‍ തീര്‍ക്കുമെന്ന് സമരസമിതി ജില്ലാ ചെയര്‍മാന്‍ ബാബു കുട്ടന്‍ചിറ അറിയിച്ചു. ജനപക്ഷം ചെയര്‍മാന്‍ പി.സി. ജോര്‍ജ് എക്സ്.എം .എ., സില്‍വര്‍ലൈന്‍ വിരുദ്ധ സത്യപ്രതിജ്ഞ ചൊല്ലികൊടുക്കും. സ്വകാര്യ വ്യക്തികളുടെ ഭൂമിയില്‍ പോലീസിനെ ഉപയോഗിച്ചു അനധികൃതമായി ഇട്ട കെ. റെയില്‍ കല്ലുകള്‍ പിഴുതു കളയുമെന്നും ജില്ലാ ചെയര്‍മാന്‍ ബാബുകുട്ടന്‍ചിറ അറിയിച്ചു. അനധികൃതമായി കല്ലുകള്‍ ഇടാന്‍ വന്നപ്പോള്‍ തടഞ്ഞ സമരസമിതി പ്രവര്‍ത്തകരുടെയും നാട്ടുകാരുടെയും പേരിലെടുത്തിരിക്കുന്ന കേസുകള്‍ പിന്‍വലിക്കണമെന്നും അദ്ദേഹം പറഞ്ഞു.