video
play-sharp-fill

കനത്ത മഴയെ തുടർന്ന് ദുരിതത്തിലായി കുടുംബം: വീടിനകത്ത് ഉറവ പൊങ്ങി, ടൈലിന്റെ ഇടയിലൂടെ വെള്ളം അകത്തേയ്ക്ക്

കനത്ത മഴയെ തുടർന്ന് ദുരിതത്തിലായി കുടുംബം: വീടിനകത്ത് ഉറവ പൊങ്ങി, ടൈലിന്റെ ഇടയിലൂടെ വെള്ളം അകത്തേയ്ക്ക്

Spread the love

 

കോഴിക്കോട്: കനത്ത മഴയിൽ താമരശ്ശേരി വെണ്ടേമുക്ക് ക്വാർട്ടേഴ്സിൽ വീടിനകത്ത് ഉറവ പൊങ്ങി. ടൈൽസിന് ഇടയിലൂടെ വെള്ളം പുറത്തേക്ക് ഒഴുകിയതോടെ ഹരികൃഷണനും കുടുംബവുമാണ് ദുരിതത്തിലായത്. ഇന്ന് ഉച്ചക്ക് മൂന്ന് മണിയോടെയാണ് നിലത്തെ ടൈൽസിന് ഇടയിലൂടെ വെള്ളം അകത്തേക്ക് ഒഴുകി തുടങ്ങിയത്.

 

വീടിൻ്റെ അടുക്കളയും കിടപ്പുമുറിയും ഡൈനിംഗ് ഹാളും വെള്ളത്തിൽ മുങ്ങി. വീടിനകത്ത് അര അടിയിൽ അധികം വെള്ളം ഉയർന്നു. വെള്ളം കയറിയതോടെ വീട്ടിൽ വൈദ്യുതി ഉപയോഗിക്കാനും കഴിയാത്ത അവസ്ഥയിലാണ്.