Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കോഴിക്കോട്: കായണ്ണയിൽ പൊലീസ് ജീപ്പ് നിയന്ത്രണം വിട്ട് അപകടത്തിൽ പെട്ട് എസ്ഐ അടക്കം നാല് പേർക്ക് പരിക്കേറ്റു. കോഴിക്കോട് സംഭവം. പേരാമ്പ്ര പൊലീസ് സ്റ്റേഷനിലെ ജീപ്പാണ് അപകടത്തിൽപെട്ടത്.

പേരാമ്പ്ര എസ്‌ഐ ജിതിൻ വാസ്, സിവിൽ പോലീസ് ഓഫീസർമാരായ കൃഷ്ണൻ, അനുരൂപ്, ദിൽഷാദ് എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ പേരാമ്പ്രയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതിനിടെ കവളപ്പാറയിൽ ഓടിക്കൊണ്ടിരുന്ന ബൈക്ക് കത്തി നശിച്ചു. വെള്ളിയാഴ്ച അർധരാത്രി കാരക്കാട് അയ്യപ്പ ക്ഷേത്രത്തിന് സമീപത്ത് വച്ചായിരുന്നു സംഭവം.

കവളപ്പാറ സ്വദേശി കശ്യപിന്റെ ബൈക്കാണ് കത്തി നശിച്ചത്. ഇദ്ദേഹം വീട്ടിലേക്ക് വരികയായിരുന്നു. കശ്യപ് പരിക്കേൽക്കാതെ രക്ഷപ്പെട്ടു.