play-sharp-fill
രാത്രികാലങ്ങളില്‍ ബസ് സ്റ്റാൻഡില്‍ കറങ്ങി നടന്ന് ദീര്‍ഘദൂര യാത്രക്കാരുടെ ബാഗും വിലപിടിപ്പുള്ള സാധനങ്ങളും മോഷ്ടിക്കും; ബാങ്ക് ജീവനക്കാരന് നഷ്ടമായത് ലാപ്‌ടോപ്പും മൊബൈലും പേഴ്‌സും; പ്രതി വീണ്ടും എത്തിയതോടെ കയ്യോടെ പൊക്കി പൊലീസ്; പ്രതിയെ കോഴിക്കോട് ജില്ലാ ജയിലില്‍ പ്രവേശിപ്പിച്ചു.

രാത്രികാലങ്ങളില്‍ ബസ് സ്റ്റാൻഡില്‍ കറങ്ങി നടന്ന് ദീര്‍ഘദൂര യാത്രക്കാരുടെ ബാഗും വിലപിടിപ്പുള്ള സാധനങ്ങളും മോഷ്ടിക്കും; ബാങ്ക് ജീവനക്കാരന് നഷ്ടമായത് ലാപ്‌ടോപ്പും മൊബൈലും പേഴ്‌സും; പ്രതി വീണ്ടും എത്തിയതോടെ കയ്യോടെ പൊക്കി പൊലീസ്; പ്രതിയെ കോഴിക്കോട് ജില്ലാ ജയിലില്‍ പ്രവേശിപ്പിച്ചു.

 

സ്വന്തം ലേഖകൻ

കോഴിക്കോട്: രാത്രികാലങ്ങളില്‍ കോഴിക്കോട് ബസ് സ്റ്റാൻഡില്‍ കറങ്ങി നടന്ന് ദീര്‍ഘദൂര യാത്രക്കാരുടെ ബാഗും വിലപിടിപ്പുള്ള സാധനങ്ങളും മോഷ്ടിക്കുന്നയാള്‍ പൊലീസിന്റെ പിടിയിൽ.

മാവൂര്‍ പാറമ്മല്‍ സ്വദേശി ലക്കിടി ബൈജു എന്ന പി.പി.ബിജു (46)ആണ് പൊലീസിന്റെ വലയിലായത്. സെപ്റ്റംബറില്‍ കോഴിക്കോട്ടെ സ്വകാര്യ ബാങ്കിലെ ജീവനക്കാരൻ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തി അന്വേഷണത്തിലാണ് അറസ്റ്റ്. ഇദ്ദേഹത്തില്‍ നിന്നു ലാപ്‌ടോപ് അടങ്ങിയ ബാഗും, മൊബൈല്‍ ഫോണും പേഴ്‌സും പ്രതി മോഷ്ടിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സിസിടിവി ദൃശ്യങ്ങളില്‍നിന്നാണ് പ്രതിയെ തിരിച്ചറിഞ്ഞത്. മോഷണത്തിന് ശേഷം ഈ ഭാഗത്തു നിന്നും രക്ഷപ്പെട്ട പ്രതി വീണ്ടും മോഷണത്തിനായി ബസ് സ്റ്റാൻഡ് പരിസരത്ത് എത്തിയതോടെയാണ് പൊലീസിന്റെ പിടിയിലായത്. കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡ്, കെഎസ്‌ആര്‍ടിസി ബസ് സ്റ്റാൻഡ് എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാണ് ഇയാള്‍ മോഷണം നടത്തിയിരുന്നത്. ദീര്‍ഘദൂര യാത്രക്കാരാണ് മോഷണത്തിന് ഇരയായിരുന്നത്.

യാത്രക്കാര്‍ വിശ്രമിക്കുന്ന സമയങ്ങളില്‍ ബാഗും ഫോണുകളും ഉള്‍പ്പെടെയുള്ള വിലകൂടിയ വസ്തുക്കള്‍ മോഷണം നടത്തുന്നതാണ് ഇയാളുടെ രീതി. പൊലീസിന്റെ ഇടപെടല്‍ മൂലം നിലവില്‍ ബസ് സ്റ്റാൻഡില്‍ യാത്രക്കാരല്ലാത്ത ആരെയും രാത്രി കാലങ്ങളില്‍ ഇരിക്കാനോ കിടന്ന് ഉറങ്ങാനോ സമ്മതിക്കാറില്ല. ഇവിടങ്ങളിലെ രാത്രികാല പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്.

നടക്കാവ് ഇൻസ്‌പെക്ടര്‍ പി.കെ ജിജീഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. സബ് ഇൻസ്പെക്ടര്‍മാരായ എൻ.ലീല, ബാബു പുതുശ്ശേരി, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍മാരായ എം വിശ്രീകാന്ത്, സി.കെ.ബൈജു, കെ. ജയേഷ് കുമാര്‍ എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്. ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്ത് കോഴിക്കോട് ജില്ലാ ജയിലില്‍ പ്രവേശിപ്പിച്ചു.