ഇനി ആൺ പെൺ ‘വേര്‍തിരിവ് വേണ്ട, ഞങ്ങളൊന്നാണ്’; കോഴിക്കോട് കൂടുതല്‍ സ്‌കൂളുകള്‍ മിക്‌സഡ് സ്‌കൂളുകളാക്കുന്നു
സ്വന്തം ലേഖിക
കോഴിക്കോട്: വിപ്ലവകരമായ മാറ്റങ്ങളില്‍ നടപ്പാക്കുന്നതില്‍ കോഴിക്കോട് ജില്ല മുന്നില്‍ തന്നെയുണ്ട്.
ജില്ലയിലെ നിരവധി സ്കൂളുകളില്‍ ജെന്‍റര്‍ ന്യൂട്രാലിറ്റി യൂണിഫോമുകള്‍ നടപ്പാക്കിയിരുന്നു. ഇപ്പോഴിതാ കോഴിക്കോട് കൂടുതല്‍ സ്കൂളുകളില്‍ ആണ്‍പെണ്‍ വേര്‍തിരിവ് അവസാനിക്കുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മിക്സഡ് സ്കൂളുകളാകാന്‍ അനുമതി തേടി കൂടുതല്‍ സ്കൂളുകള്‍ വിദ്യാഭ്യാസ വകുപ്പിനെ സമീപിച്ചു. ചാലപ്പുറം ഗണപത് ബോയ്സ് സ്കൂളാണ് ഏറ്റവും ഒടുവില്‍ ആണ്‍ പെണ്‍ വ്യത്യാസം അവസാനിപ്പിച്ച് മിക്സഡ് സ്കൂളായി മാറിയത്.
നൂറ്റാണ്ടുകളുടെ ചരിത്രമുള്ള ചാലപ്പുറം ഗവ ഗണപത് ബോയ്സ് ഹൈസ്കൂളില്‍ അടുത്ത അധ്യയനവര്‍ഷം മുതലാണ് പെണ്‍കുട്ടികള്‍ക്കും പ്രവേശനം. പെണ്‍കുട്ടികളുടെ ബാസ്ക്കറ്റ് ബോള്‍ മത്സരം സംഘടിപ്പിച്ചാണ് മിക്സഡ് സ്കൂളായി അനുമതി ലഭിച്ചത് സ്കൂള്‍ ആഘോഷമാക്കിയത്.
കോഴിക്കോട്ടെ കൂടുതല്‍ സ്കൂളുകള്‍ ആണ്‍ പെണ്‍ വേര്‍തിരിവ് അവസാനിപ്പിക്കാനായി മുന്നോട്ട് വന്നുകഴിഞ്ഞു.
ജില്ലയില്‍ ആകെയുള്ള 335 സര്‍ക്കാര്‍ സ്കൂളുകളടക്കം 1280 സ്കൂളുകള്‍. ഇതില്‍ ആണ്‍കുട്ടികള്‍ക്ക് മാത്രമായി 8 സ്കൂളുകളാണുള്ളത്.
സര്‍ക്കാര്‍ സ്കൂളായ പറയഞ്ചേരി ബോയ്സും, മലബാര്‍ ക്രിസ്ത്യന്‍ കോളേജും പെണ്‍കുട്ടികള്‍ക്ക് പ്രവേശനം നല്‍കാനായി വിദ്യാഭ്യാസ വകുപ്പിനോട് അനുമതി തേടി കഴിഞ്ഞു. ബാക്കിയുള്ള ആറ് സ്കൂളുകളില്‍ ചിലത് മിക്സഡ് ആക്കുന്നതിനെ കുറിച്ചുള്ള ആലോചനയും ആരംഭിച്ചു.
ജില്ലയില്‍ ആകെയുള്ള 21 ഗേള്‍സ് സ്കൂളുകളിലും ചിലതും മാറുന്നതിനെ കുറിച്ച് ചര്‍ച്ച തുടങ്ങിയിട്ടുണ്ട്.