video
play-sharp-fill

പൊട്ടിത്തെറിയും പുകയും ; അത്യാഹിത വിഭാഗത്തിൽനിന്ന് രോഗികളെ ചക്രക്കസേരയിലും ട്രോളിയിലുമായി പുറത്തേയ്ക്ക് ; അഞ്ച് മരണങ്ങൾ അപകടം മൂലമാണോയെന്ന് സ്ഥിരീകരികാത്ത റിപ്പോർട്ട് ; മെഡിക്കൽ ബോർഡ് ഇന്ന് യോഗം ചേരും

പൊട്ടിത്തെറിയും പുകയും ; അത്യാഹിത വിഭാഗത്തിൽനിന്ന് രോഗികളെ ചക്രക്കസേരയിലും ട്രോളിയിലുമായി പുറത്തേയ്ക്ക് ; അഞ്ച് മരണങ്ങൾ അപകടം മൂലമാണോയെന്ന് സ്ഥിരീകരികാത്ത റിപ്പോർട്ട് ; മെഡിക്കൽ ബോർഡ് ഇന്ന് യോഗം ചേരും

Spread the love

കോഴിക്കോട് : ഗവ. മെഡിക്കൽ കോളജ് പിഎംഎസ്എ‌സ്‌വൈ ബ്ലോക്ക് അത്യാഹിത വിഭാഗത്തിലെ സിടി സ്കാൻ വെള്ളിയാഴ്ച ഉച്ചവരെ തകരാറിലായിരുന്നു. വൈകിട്ടോടെയാണ് ഇതു നന്നാക്കിയത്. രാത്രി 7.40 ന് ആണ് എംആർഐ സ്കാനിങ്ങിന്റെ സെർവർ റൂമിൽ നിന്നു പൊട്ടിത്തെറിയുണ്ടായതും പുക ഉയർന്നതും. ഷോർട് സർക്കീറ്റാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം. എൻജിനീയറിങ് വിഭാഗം സ്ഥലത്തെത്തി പരിശോധന തുടങ്ങി. ഇവരുടെ റിപ്പോർട്ട് ലഭിച്ച ശേഷം മാത്രമേ യഥാർഥ കാരണം വ്യക്തമാകുകയുള്ളുവെന്നു പ്രിൻസിപ്പൽ ഡോ. കെ.ജി.സജീത്ത് കുമാർ പറഞ്ഞു.

പൊട്ടിത്തെറിയും അതോടൊപ്പം പുകയും ഉയർന്നതോടെ പെട്ടെന്നുതന്നെ അത്യാഹിത വിഭാഗത്തിൽനിന്നു രോഗികളെ പുറത്തേക്കു മാറ്റി. ചക്രക്കസേരയിലും ട്രോളിയിലുമായി രോഗികളെ പുറത്തേക്കു കൊണ്ടുവരികയായിരുന്നു. ജീവനക്കാരും വൊളന്റിയർമാരും കൈമെയ് മറന്നു പ്രവർത്തിച്ചു. അത്യാഹിത വിഭാഗത്തിനു പുറത്തെത്തിച്ച രോഗികൾക്ക് അവിടെ നിന്നു ചികിത്സ നൽകി. പിന്നീടാണ് ആംബുലൻസുകളിലായി വിവിധ വാർഡുകൾ, ഐസിയു, സ്വകാര്യ ആശുപത്രികളിലേക്ക് ഉൾപ്പെടെ മാറ്റിയത്.

ആദ്യം അത്യാഹിത വിഭാഗത്തിനു മുൻവശത്തു കൂടെയാണ് രോഗികളെ കൊണ്ടുപോയത്. പിന്നീട് പിറകു ഭാഗത്തു കൂടെയും രോഗികളെ പുറത്തെത്തിച്ചു. അവിടേക്ക് ആംബുലൻസ് കൊണ്ടുവന്നു രോഗികളെ മാറ്റി. ഒന്നിനു പിറകെ മറ്റൊന്നായി ആംബുലൻസ് വന്നു കൊണ്ടിരുന്നു. സുരക്ഷാ ജീവനക്കാരും പൊലീസും ചേർന്നു തിരക്ക് നിയന്ത്രിച്ചു. പ്രിൻസിപ്പൽ ഡോ. കെ.ജി.സജീത്ത് കുമാറും വിവിധ വകുപ്പു മേധാവികളും ഉടനെ സ്ഥലത്തെത്തി ആവശ്യമായ ക്രമീകരണങ്ങൾ നടത്തി. ഹെൽപ് സെന്ററും പ്രവർത്തനം തുടങ്ങി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിനിടെ അ‍ഞ്ചു മൃതദേഹങ്ങൾ അധികൃതർ മോർച്ചറിയിലേക്കു മാറ്റിയിട്ടുണ്ട്. ഗംഗ (34), ഗംഗാധരൻ (70), വെന്റിലേറ്ററിലായിരുന്ന ഗോപാലൻ (65), സുരേന്ദ്രൻ (59), നസീറ (44) എന്നിവരുടെ മൃതദേഹങ്ങളാണു മാറ്റിയത്. എന്നാൽ ഇവരുടെ മരണം അപകടം മൂലമാണോ എന്നു സ്ഥിരീകരിച്ചിട്ടില്ല. രോഗികൾ ശ്വാസം മുട്ടി മരിച്ചെന്ന ആരോപണം ഉയർന്ന സാഹചര്യത്തിൽ കാരണം സ്ഥിരീകരിക്കാൻ മെഡിക്കൽ ബോർഡ് ഇന്നു യോഗം ചേരും.