കൊവിഡ് ബാധിച്ച് രാജ്യത്ത് ഇതുവരെ മരിച്ചത് 1.23 ലക്ഷം പേർ..! സ്ഥിതി ഗതികൾ അതീവ ഗുരുതരം; രാജ്യത്ത് ഒറ്റ ദിവസം രജിസ്റ്റർ ചെയ്തത് 43659 കേസുകൾ

Spread the love

തേർഡ് ഐ ബ്യൂറോ

ന്യൂഡൽഹി: കൊവിഡിൽ വിറച്ച് രാജ്യം. രാജ്യത്ത് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത് 1.23 ലക്ഷം പേരാണ്. രാജ്യം തന്നെ കൊവിഡിനു മുന്നിൽ വിറങ്ങലിച്ചു നിൽക്കുകയാണ്. ഈ സാഹചര്യത്തിലാണ് രാജ്യത്ത് കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ നടക്കുന്നത്.

രാജ്യത്ത് ഇന്ന് 43,659 കോവിഡ് കേസുകളും 440 മരണവും. രോഗബാധിതരുടെ എണ്ണം 83ലക്ഷം കടന്നതോടെയാണ് ഇപ്പോൾ രാജ്യത്തെ സ്ഥിതി ഗതികൾ അതീവ ഗുരുതരമായി മാറിയത്. 1.23 ലക്ഷം മരണമാണ് ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. 76ലക്ഷത്തിന് മുകളിൽ ആളുകൾ രോഗമുക്തരായി.ഡൽഹിയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 6725പേർക്ക്. 3,610 പേർ രോഗമുക്തി നേടി. 48 പേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ഡൽഹിയിൽ കോവിഡ് സ്തിരീകരിച്ചവരുടെ എണ്ണം 4,03,096 ആയി ഉയർന്നു. ഇവരിൽ3,60,069 പേർ രോഗമുക്തി നേടിയപ്പോൾ 6652 പേർ മരിച്ചു. 36,375 സജീവകേസുകളാണ് നിലവിലുള്ളത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പശ്ചിമബംഗാളിൽ 3,981 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 56 പേർ മരിച്ചു. ഇവിടെ ഇതുവരെ 3,85,589 കേസുകളാണ് സ്ഥിരീകരിച്ചത്.3,42,133 രോഗമുക്തി നേടി. 7,013 പേർ മരിച്ചു. 36,443 സജീവകേസുകളാണ് ബംഗാളിലുള്ളത്.

കർണാടകയിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന കോവിഡ് 19 കേസുകളിൽ കുറവ് രേഖപ്പെടുത്തിത്തുടങ്ങി. ഇന്ന് 2756 കേസുകളാണ് കർണാടകയിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 7140 പേർ രോഗമുക്തി നേടി ഇന്ന് ആശുപത്രി വിട്ടു. 26 പേർ മരിച്ചു. സംസ്ഥാനത്ത് ഇതുവരെ 8,32,396 പേർക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇതിൽ 7,80,735 രോഗമുക്തി നേടി. 11,247 പേർ മരിച്ചു. നിലവിൽ 40,395 പേരാണ് ചികിത്സയിലുള്ളത്.

ആന്ധ്രയിലും കോവിഡ് കേസുകളിൽ കുറവ് രേഖപ്പെടുത്തിത്തുടങ്ങി. ഇന്ന് 2,849 പുതിയ കോവിഡ് കേസുകളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്. ആന്ധ്രയിൽ ഇതുവരെ 8,30,731 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.8,02,325 പേർ രോഗമുക്തി നേടി. 6,734 പേർ മരിച്ചു. 21,672 പേർ മാത്രമാണ് നിലവിൽ ചികിത്സയിലുള്ളത്.