
കോട്ടയം: ഏറ്റുമാനൂരില്‍ ജോസഫ് വാഴയ്‌ക്കന്‍, കാഞ്ഞിരപ്പള്ളിയില്‍ നാട്ടകം സുരേഷ്, പൂഞ്ഞാറില്‍ അലോഷ്യസ് സേവ്യര്‍ എന്ന ധാരണയിലേക്ക് എത്തിയതോടെ ജില്ലയിലെ യു.ഡി.എഫ്.
ചിത്രം പൂര്‍ണമാകുന്നു. അവസാന നിമിഷം വരെ നടന്ന ചര്‍ച്ചകള്‍ക്കൊടുവിലാണ് പൂഞ്ഞാറിലും കാഞ്ഞിരപ്പള്ളിയിലും ധാരണയിലെത്തിയത്. സംഘടനാ പരിചയം, സമുദായ പരിഗണന എന്നിവയും മുതിര്‍ന്ന നേതാക്കളുടെ സമര്‍ദവും ഉള്‍പ്പെടെ ചര്‍ച്ചയായ ശേഷമാണ് മൂന്നു സീറ്റുകളിലും ഒറ്റപ്പേരിലേക്ക് യു.ഡി.എഫ്. നേതൃത്വം എത്തിയത്.
പാലായില്‍ മാണി സി.കാപ്പന്റെയും കോട്ടയത്ത് തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്റെയും പുതുപ്പള്ളിയില്‍ ചാണ്ടി ഉമ്മന്റെയും വൈക്കത്തു കെ.ബിനിമോന്റെയും കടുത്തുരുത്തിയില്‍ മോന്‍സ് ജോസഫിന്റെയും ചങ്ങനാശേരിയില്‍ വിനു ജോബിന്റെയും പ്രഖ്യാപനം കഴിഞ്ഞ ദിവസങ്ങളില്‍ നടന്നിരുന്നു.
കേരളാ കോണ്‍ഗ്രസില്‍ നിന്ന് ഏറ്റെടുത്ത ഏറ്റുമാനൂരില്‍ ആദ്യം മുതല്‍ ഡി.സി.സി.പ്രസിഡന്റ് നാട്ടകം സുരേഷിനെയാണ് പരിഗണിച്ചത്.
എന്നാല്‍, അവസാന ഘട്ടത്തില്‍ രമേശ് ചെന്നിത്തലയുടെ ശക്‌തമായ സമര്‍ത്തിനൊടുവില്‍ ജോസഫ് വാഴയ്‌ക്കനെ നിര്‍ദേശിച്ചു. കോണ്‍ഗ്രസിലെ ഒരു വിഭാഗവും കേരളാ കോണ്‍ഗ്രസും നീക്കത്തെ എതിര്‍ത്തതാണ് ആദ്യ ഘട്ട പട്ടികയില്‍ നിന്ന് വാഴയ്‌ക്കന്‍ ഒഴിവാകാന്‍ കാരണമായത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കാഞ്ഞിരപ്പള്ളിയില്‍ യു.ഡി.എഫ്. കണ്‍വീനര്‍ ഫില്‍സണ്‍ മാത്യൂസ്, നാട്ടകം സുരേഷ്, ജിജി അഞ്ചാനി തുടങ്ങിയവരുടെ പേരുകള്‍ക്കായിരുന്നു ആദ്യ ഘട്ടത്തില്‍ പരിഗണന. എന്നാല്‍, മറ്റു മണ്ഡലങ്ങളിലെ സ്‌ഥാനാര്‍ഥി നിര്‍ണയത്തിലുണ്ടായ മാറ്റങ്ങള്‍ കാഞ്ഞിരപ്പള്ളിയിലും പ്രതിഫലിച്ചു. ഇതോടെ, നാട്ടകം സുരേഷിനു നറുക്കുവീഴുകയായിരുന്നു.
ഡി.സി.സി. പ്രസിഡന്റെന്ന പിന്‍ബലവും സുരേഷിനു തുണയായി.
കഴിഞ്ഞ തവണ മത്സരിച്ച ടോമി കല്ലാനി മുതല്‍ അര ഡസനോളം ആളുകള്‍ നോട്ടമിട്ട പൂഞ്ഞാറില്‍ അവസാന നിമിഷ ധാരണയിലാണ് അലോഷ്യസിന് ഭാഗ്യം ലഭിച്ചത്.
പ്രാദേശിക നേതാക്കളെ മത്സരിപ്പിക്കാനായിരുന്നു ആദ്യ തീരുമാനമെങ്കിലും പി.സി. ജോര്‍ജ് കൂടി എത്തിയതോടെ മത്സരം കടുക്കുമെന്ന ധാരണ ശക്‌തരായ സ്‌ഥാനാര്‍ഥികള്‍ വേണമെന്ന തോന്നലില്‍ നേതൃത്വത്തെ എത്തിച്ചു.
കെ.എസ്.യു.സംസ്ഥാന പ്രസിഡന്റും ഇടുക്കി സ്വദേശിയുമായ അലോഷ്യസ് പീരുമേട്, ഇടുക്കി സീറ്റുകളിലാണ് നോട്ടമിട്ടിരുന്നത്. എന്നാല്‍, രണ്ടു സീറ്റുകളിലും സീനിയര്‍ നേതാക്കള്‍ വന്നതോടെ സമുദായ പരിഗണന ഉള്‍പ്പെടെ ലക്ഷ്യമിട്ട് അലോഷ്യസിനെ പൂഞ്ഞാറില്‍ നിയോഗിക്കുകയായിരുന്നു







