play-sharp-fill
കോട്ടയം വെസ്റ്റ് ഉപജില്ലാ കലോത്സവം കലയോളം-2024 ന് കുടമാളൂരിൽ തുടക്കമായി: 3000 കലാകാരൻമാർ പങ്കെടുക്കുന്ന മേള 21-ന് സമാപനം

കോട്ടയം വെസ്റ്റ് ഉപജില്ലാ കലോത്സവം കലയോളം-2024 ന് കുടമാളൂരിൽ തുടക്കമായി: 3000 കലാകാരൻമാർ പങ്കെടുക്കുന്ന മേള 21-ന് സമാപനം

കുടമാളൂർ: 350-ാമത് കോട്ടയം വെസ്റ്റ് ഉപജില്ലാ കലോത്സവം കലയോളം -2024′ ന് കുടമാളൂർ ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്‌കൂളിൽ മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം നിർവഹിച്ചു.

ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.വി.ബിന്ദു അധ്യക്ഷത വഹിച്ച ചടങ്ങിൽ കുടമാളൂർ ജിഎച്ച്എസ്എസ് പ്രിൻസിപ്പൽ ജെ.റാണി സ്വാഗതം ആശംസിച്ചു.

കലാസാഹിത്യ രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച പ്രതിഭകളെ ആദരിച്ചു. കർണാടക സംഗീതജ്ഞ മാതംഗി സത്യമൂർത്തി, ഭരതനാട്യം കലാകാരി കലാമണ്ഡലം ദേവകി അന്തർജനം, എഴുത്തുകാരൻ അയ്മനം ശ്രീകാന്ത്,

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഥകളി കലാകാരൻ മുരളി കൃഷ്‌ണൻ എന്നിവരെയാണ് മന്ത്രി പൊന്നാട അണിയിച്ച് ആദരിച്ചത് കൊച്ചിയിൽ വെച്ച് നടന്ന സംസ്ഥാന കായികമേളയിൽ ഭിന്നശേഷി വിഭാഗത്തിൽ മികച്ച വിജയങ്ങൾ കരസ്ഥമാക്കിയ കുട്ടികളെ മന്ത്രി അനുമോദിച്ചു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ആര്യ രാജൻ, അയ്‌മനം പഞ്ചായത്ത് പ്രസിഡണ്ട് വിജി രാജേഷ് ജില്ലാ പഞ്ചായത്ത് മെമ്പർ പ്രൊഫ. ഡോ. റോസമ്മ സോണി, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ

കെ.കെ.ഷാജിമോൻ വാർഡ് മെമ്പർ ബിന്ദു ഹരികുമാർ, ജയകുമാർ, ത്രേസ്യമ്മ ചാക്കോ, കോട്ടയം വെസ്റ്റ് ബിപിസി സന്ദീപ് കൃഷ്‌ണൻ, പിടിഎ പ്രസിഡൻ്റ് സുജിത്ത് എസ് നായർ, ബിഎഡ് കോളേജ്

പ്രിൻസിപ്പൽ ഇൻ ചാർജ് എസ്.ഷീജ, എച്ച്എം ഫോറം സെക്രട്ടറി സിന്ധു കെ.പി ജെഎം യുപി സ്‌കൂൾ ഹെഡ്‌മാസ്റ്റർ കെ.എസ്.അനിൽകുമാർ, പബ്ലിസിറ്റി കൺവീനർ സജി മാർക്കസ്

എന്നിവർ പ്രസംഗിച്ചു. നവംബർ 21 വരെ നാല് ദിവസങ്ങളിൽ വിവിധ വേദികളിലായി 3000 കൊച്ച് കലാകാരന്മാരാണ് കലാമേളയിൽ പങ്കെടുക്കുന്നത്.